വിളയൂര്‍: ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ കാന്റീന്‍ പ്രവര്‍ത്തനമാരംഭിച്ചു. കുപ്പൂത്ത് ഒന്നാം വാര്‍ഡിലെ റെയിന്‍ബോ കുടുംബശ്രീയിലെ പട്ടികജാതി വിഭാഗ ക്കാരായ അഞ്ച് വനിതകളാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. പുലാമന്തോളിലാണ് കാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചി രിക്കുന്നത്. കനറാ ബാങ്കില്‍ നിന്നും അഞ്ച് ലക്ഷം രൂപ വായ്പയെടു ത്താണ് സംരംഭം തുടങ്ങിയിരിക്കുന്നത്. ഇതില്‍ മൂന്നു ലക്ഷം രൂപ പഞ്ചായത്തിന്റെ വനിതാ ഘടക പദ്ധതിയിലുള്‍പ്പെടുത്തി സബ് സിഡി നല്‍കും. രണ്ട് ലക്ഷം രൂപ അംഗങ്ങള്‍ തിരിച്ചടച്ചാല്‍ മതി. കുടുംബശ്രീ മുഖാന്തരം പുതിയ സംരംഭകര്‍ക്കായി ഒരു മാസം പരിശീലനം നല്‍കിയിരുന്നു. മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ കാന്റീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി മുരളി അധ്യക്ഷനായി. മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ , വിളയൂര്‍ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ഗീത, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.