മണ്ണാര്‍ക്കാട്: തുലാവര്‍ഷം പെയ്‌തൊഴിയുമ്പോള്‍ പാലക്കാട് ജില്ല യ്ക്ക് ലഭിച്ചത് റെക്കോര്‍ഡ് മഴ.ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ നീണ്ട് നില്‍ക്കുന്ന വടക്ക് കിഴക്കന്‍ കാലവര്‍ഷത്തില്‍ ഇത്ത വ ണ 106 ശതമാനം അമിത മഴ ലഭിച്ചതായാണ് തിരുവനന്തപുരം മെറ്റ റോളജിക്കല്‍ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാധാരണഗതി യില്‍ 403.3 മില്ലീ മീറ്റര്‍ മഴ ലഭിക്കുന്നിടത്ത് 831.9 മില്ലീ മീറ്റര്‍ മഴ ലഭിച്ചു. 2020ല്‍ ഇക്കാലയളവില്‍ 220.3 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്. ചക്രവാ തച്ചുഴിയും ന്യൂനമര്‍ദങ്ങളുമാണ് പലയിടങ്ങളിലും പ്രളയസമാനമാ യ മഴയ്ക്ക് ഇടവെച്ചത്.

എന്നാല്‍ ഇവപ്പാതി ജില്ലയെ കൈവിടുകയാണ് ഉണ്ടായത്.ജൂണ്‍ ഒന്നി ന് ആരംഭിച്ച് സെപ്റ്റംബറില്‍ മടങ്ങിയ തെക്ക് പടിഞ്ഞാറന്‍ കാലവ ര്‍ഷക്കാലത്ത് ഇക്കുറി ജില്ലയില്‍ 26 ശതമാനം മഴയുടെ കുറവുണ്ടാ യി.സാധാരണഗതിയില്‍ 1531.6 മില്ലീ മീറ്റര്‍ മഴ ലഭിക്കുന്നിടത്ത് ലഭി ച്ചത് 1129.2 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്.2020 ല്‍ ഇക്കാലയളവില്‍ 1705.6 മില്ലീ മീറ്റര്‍ മഴ ലഭിച്ചിരുന്നു.കോവിഡ് ലോക്ക് ഡൗണില്‍ കുടു ങ്ങിയ 2020ല്‍ കാലവര്‍ഷം കണക്കിന് പെയ്യുകയും തുലാവര്‍ഷം ദുര്‍ബലപ്പെടുകയുമാണ് ചെയ്തതെങ്കില്‍ 2021ല്‍ ഇതിന് നേര്‍വിപരീത മാണുണ്ടായത്.കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഇടവ പ്പാതിയിലും തുലാവര്‍ഷത്തിലും ഓരോ വര്‍ഷങ്ങളിലും ഏറ്റക്കുറ ച്ചിലുണ്ടാകുന്നതായാണ് മഴയുടെ കണക്കുകളില്‍ നിന്നും വ്യക്തമാ കുന്നത്.

തുലാവര്‍ഷം ഇത്രയേറെ പെയ്‌തെങ്കിലും ഡിസംബര്‍ മാസത്തോടെ തന്നെ ജില്ലയിലെ ജലാശയങ്ങള്‍ വറ്റുന്നതാണ് കണ്ടത്.മണ്ണാര്‍ക്കാട് താലൂക്കിലെ പ്രധാന പുഴകളായ കുന്തിപ്പുഴയിലും നെല്ലിപ്പുഴയിലും ആശങ്കജനകമാം വിധം ജലനിരപ്പ് താഴുകയാണ്.കഴിഞ്ഞ ദിവസങ്ങ ളില്‍ സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് കുന്തിപ്പുഴയില്‍ മുണ്ടേക്കരാടും വട്ടമ്പലത്തും താത്കാലിക തടയണകള്‍ നിര്‍മിച്ചിരുന്നു. പ്രളയത്തി ല്‍ അടിഞ്ഞ് കൂടിയ മണലും മണ്ണുമെല്ലാം നീക്കം ചെയ്യാന്‍ നടപടി യുണ്ടാകാത്തതാണ് വേനല്‍ ആരംഭിക്കുന്നതിന് മുമ്പേ പുഴകളില്‍ ജലനിരപ്പ് താഴാന്‍ കാരണമാകുന്നത്.അതേ സമയം കാഞ്ഞിരപ്പുഴ ഡാം ജലസമൃദ്ധമായി തന്നെ നില്‍ക്കുന്നത് താലൂക്കിന് ആശ്വാസം പകരുന്നുണ്ട്.കാര്‍ഷികമേഖലയ്ക്കും കുടിവെള്ളത്തിനുമായി ജനുവരി ആദ്യവാരത്തില്‍ ഇടതുവലതു കര കനാലിലൂടെ വെള്ളം തുറന്ന് വിടുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!