മണ്ണാര്‍ക്കാട്:തെരുവില്‍ വിശന്നിരിക്കുന്നവരെ അന്നമൂട്ടാന്‍ പാഥേ യം സൗജന്യഭക്ഷണപ്പൊതി പദ്ധതിക്ക് മണ്ണാര്‍ക്കാട് നഗരത്തിലും തുടക്കമായി.വോയ്‌സ് ഓഫ് മണ്ണാര്‍ക്കാടും,ബ്ലഡ് ഈസ് റെഡ് കൂട്ടാ യ്മയും സംയുക്തമായി മണ്ണാര്‍ക്കാട് ജനമൈത്രി പൊലീസിന്റെ സ ഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.വിശപ്പ് രഹിത മണ്ണാര്‍ക്കാട് എന്ന ആശയത്തിന്റെ തുടര്‍ച്ചയായാണ് പൊലീസ് സ്റ്റേഷനു മുന്നില്‍ പാഥേയം കേന്ദ്രം തുറന്നിരിക്കുന്നത്.
ആദ്യ ദിനം വെച്ച 15 ഭക്ഷണ പൊതികളും ആവശ്യക്കാരെത്തി എടുത്ത് മടങ്ങി.രുചികരവും പോഷക സമൃദ്ധവുമായി ഭക്ഷണമാ ണ് നല്‍കുന്നത്.രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ പാഥേ യം കേന്ദ്രത്തിലെത്തി നിര്‍ധനര്‍ക്ക് ഭക്ഷണപൊതിയെടുക്കാം. ആ വശ്യകത അനുസരിച്ച് കൂടുതല്‍ സമയങ്ങളില്‍ ഭക്ഷണപൊതികള്‍ എത്തിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
പാഥേയം പദ്ധതി മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി എ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.സി ഐ പി അജിത്ത് കുമാര്‍ മുഖ്യാതിഥിയായിരു ന്നു.വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഗഫൂര്‍ പൊതുവത്ത് അ ധ്യക്ഷനായി.ജനമൈത്രി പൊലീസ് ഓഫീസര്‍മാരായ മധുസൂദനന്‍, രാജാകൃഷ്ണന്‍,ബിഐആര്‍കെ ഭാരവാഹികളായ അനില്‍കുമാര്‍, സ തീഷ് കാഞ്ഞിരപ്പുഴ,കെവിവിഇഎസ് മണ്ണാര്‍ക്കാട് യൂണിറ്റ് ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണിമ,വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് ഭാരവാഹി കളായ സഹീര്‍ ഓസോണ്‍,ശ്രീവത്സന്‍,കെവിഎ റഹ്മാന്‍,അമീര്‍, വിജയേഷ്,ജോസഫ് എന്നിവര്‍ സംസാരിച്ചു.