അലനല്ലൂര്‍:ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തിന് അ നുസരിച്ച് പരിശോധിക്കാനാവശ്യമായ ഡോക്ടര്‍മാരുടെ കുറവ് അല നല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രതിസന്ധി സൃഷ്ടിക്കു ന്നു.ആശുപത്രിയില്‍ നാല് ഒപി മുറികളുണ്ടെങ്കിലും പലപ്പോഴും ഒ ന്നോ രണ്ടോ ഒപി മുറികളില്‍ മാത്രമേ ഡോക്ടര്‍മാരുടെ സേവനമു ണ്ടാകൂ.രോഗികളെ പരിശോധിച്ച് ഡോക്ടര്‍മാരും ചികിത്സ കിട്ടാന്‍ മണിക്കൂറുകളോളം വരിയില്‍ കാത്ത് നിന്ന് രോഗികളും വലയുക യാണ്.

ഒരു സിവില്‍ സര്‍ജന്‍,രണ്ട് അസിസ്റ്റന്റ് സര്‍ജന്‍ എന്നിങ്ങനെ മൂന്ന് തസ്തികയില്‍ ഡോക്ടര്‍മാരുണ്ട്.ബ്ലോക്ക് പഞ്ചായത്ത് നിയോഗിച്ച ഒരു ഡോക്ടര്‍ കൂടിയാകുമ്പോള്‍ ആകെ ഡോക്ടര്‍മാരുടെ എണ്ണം നാല്. സിവില്‍ സര്‍ജന് ആശുപത്രിയുടെ കാര്യനിര്‍വാഹകന്‍ കൂടിയാണ്. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്കും വാക്‌സിനേഷനുമെല്ലാമായി ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുമ്പോള്‍ ഒപിയില്‍ രോഗിക ളെ പരിശോധിക്കാനുള്ള ഡോക്ടര്‍മാരുടെ എണ്ണം കുറയും. ഡോക്ടര്‍ മാരില്‍ ആരെങ്കിലും അവധിയിലും മറ്റുമായാല്‍ ഒരു ഒ.പി മാത്രമാ യി ചുരുങ്ങും.പ്രമേഹം,ബിപി പരിശോധനയുള്ള ചൊവ്വ,ശനി ദിവ സങ്ങളിലാണ്‌ ഡോക്ടര്‍മാര്‍ ശെരിക്കും പെട്ടുപോകുന്നത്.ജോലി ഭാര ത്താല്‍ തളരുകയാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍.രാവിലെ ഒമ്പ ത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ഒപിയില്‍ ഡോക്ടറു ടെ സേവനം ലഭ്യമാവുക.ഒരു മണി വരെ ഒപി ടിക്കറ്റ് നല്‍കും. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ജീവനക്കാരുടെ കുറവും ആശുപത്രിയെ അലട്ടുന്നുണ്ട്.ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കാനും ആശുപത്രിയ്ക്ക് കഴി യാതെ പോകുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സാമൂഹിക ആരോഗ്യകേന്ദ്രമായി ആശുപത്രി യില്‍ വര്‍ഡുകളും ബെഡുകളും ഒക്കെയുണ്ടെങ്കിലും കിടത്തി ചി കിത്സ ഇന്നും പടിക്കു പുറത്താണ്.ചികിത്സ തേടിയെത്തുന്ന രോഗി കളുടെ ബാഹുല്ല്യം കണക്കിലെടുത്ത് സ്ഥിരം സായാഹ്ന ഒപി ഏര്‍ പ്പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകുന്നില്ല.കോവിഡ് വ്യാപനവും മഴ ക്കാല ഭീതിയും കണക്കിലെടുത്ത് കഴിഞ്ഞ ജൂലായില്‍ സായാഹ്ന ഒപി ആരംഭിച്ചെങ്കിലും ഒക്ടോബര്‍ പകുതിയോടെ ഇത് നിര്‍ത്തലാ ക്കുകയാണ് ഉണ്ടായത്.അലനല്ലൂര്‍ പഞ്ചായത്തില്‍ നിന്നും കോട്ടോ പ്പാടം മലപ്പുറം ജില്ലയിലെ വെട്ടത്തൂര്‍,താഴേക്കോട് പഞ്ചായത്തു കളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ളവരും ചികിത്സ തേടി യെത്തുന്ന ആശുപത്രി കൂടി യാണിത്.നിലവില്‍ പ്രതിദിനം 500 ഓളം രോഗികള്‍ ചികിത്സ തേടി യെത്തുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!