സിസിടിവി സ്ഥാപിക്കാന്‍ പഞ്ചായത്ത് നീക്കം
അലനല്ലൂര്‍:ടൗണില്‍ മാലിന്യനിക്ഷേപം വിലക്കിയ സ്ഥലത്ത് മാലി ന്യം കൊണ്ട് തള്ളുന്നു.അലനല്ലൂര്‍ വെട്ടത്തൂര്‍ പാതയില്‍ ഗ്രാമ പഞ്ചാ യത്ത് ജംഗ്ഷന് സമീപത്തായാണ് പാതയോരത്തെ തേക്കുമരച്ചുവട്ടി ല്‍ മാലിന്യം കുന്നുകൂടി കിടക്കുന്നത്.മാലിന്യം നിക്ഷേപിക്കരുതെ ന്നും കത്തിക്കരുതെന്നുമുള്ള മുന്നറിയിപ്പിന് പുല്ലുവില കല്‍പ്പിച്ചാ ണ് ഇവിടെ മാലിന്യം കൊണ്ടിടുകയും കത്തിക്കുകയും ചെയ്യുന്നത്.
പ്ലാസ്റ്റിക് മാലിന്യം,കുപ്പികള്‍,ഭക്ഷണ അവശിഷ്ടങ്ങളുമാണ് ചാക്കു കളിലും മറ്റുമാക്കി തള്ളുന്നത്.പ്ലാസ്റ്റിക് കവറുകളിലാക്കി കൊണ്ടി ടുന്ന ഭക്ഷണ അവശിഷ്ടങ്ങള്‍ കാക്കകള്‍ കൊത്തിവലിക്കുന്നത് പ തിവു കാഴ്ചയാണ്.പരിസരത്ത് ദുര്‍ഗന്ധവും വമിക്കുന്നതും ദുരിതം തീര്‍ക്കുന്നു.ടൗണിനോടു ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്‌സുകളില്‍ നിന്നാണ് മാലിന്യം ഇവിടെ കൊണ്ടിടുന്നതെന്നാണ് പറയപ്പെടുന്നത്.ചന്തപ്പടി ഭാഗത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപത്തും ചാക്കുകളി ല്‍ നിറച്ച മാലിന്യം കെട്ടികിടക്കുന്നുണ്ട്.
അലനല്ലൂര്‍ ഗ്രാമത്തെ മാലിന്യമുക്തമാക്കാന്‍ ഹരിത കര്‍മ സേനയെ ഉപയോഗിച്ച് വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ അട ക്കമുള്ള നടപടികള്‍ ഗ്രാമ പഞ്ചായത്ത് സ്വീകരിക്കുമ്പോഴാണ് ഇതി ന് തുരങ്കം വെക്കുന്ന തരത്തിലുള്ള ചിലരുടെ പ്രവൃത്തി. ഇതിനെതി രെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവ ശ്യമുയരുന്നത്.പഞ്ചായത്ത് ഇടപെട്ട് പാതയോരത്തെ മാലിന്യം നീ ക്കം ചെയ്യണമെന്നും ആവശ്യമുയരുന്നുണ്ട്.പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി സിസിടിവി സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളതായി ഗ്രാമ പഞ്ചായത്ത് അധികൃ തര്‍ അറിയിച്ചു.പഞ്ചായത്ത് ജംഗഷന് സമീപം വൈകാതെ തന്നെ സിസിടിവി സ്ഥാപിക്കുമെന്നാണ് പഞ്ചായത്ത് അധികൃതരില്‍ നി ന്നും ലഭിക്കുന്ന വിവരം.