മണ്ണാര്‍ക്കാട് : പ്രൈമറി തലം മുതല്‍ കോളേജ് തലം വരെ ലക്ഷക്ക ണക്കിന് വിദ്യാര്‍ത്ഥികള്‍ അറബി ഭാഷപഠിക്കുന്ന കേരളത്തില്‍ അ റബിക്ക് യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെ ന്ന് ജില്ലാപഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ ആവശ്യപ്പെ ട്ടു.മണ്ണാര്‍ക്കാട് എംഇഎസ് കല്ലടികോളേജ് ഇസ്ലാമിക് ഹിസ്റ്ററി ഡിപ്പാ ര്‍ട്ട്‌മെന്റും മണ്ണാര്‍ക്കാട് ഉപജില്ല കേരളഅറബിക്ക് ടീച്ചേഴ്‌സ് ഫെഡ റേഷനും സംയുക്തമായി സംഘടിപ്പിച്ച അറബിക്ക് സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗഫൂര്‍.

ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ഔദ്യോഗിക ആറു ഭാഷകളില്‍ ഒന്നാണ് അറബി. ലോക നിലവാരത്തില്‍ സമ്പന്നമായി നിലകൊ ള്ളുകയും കേരളത്തിന്റെ സാഹിത്യ സംസ്‌കാര , വാണിജ്യ രംഗ ത്ത് വലിയ പങ്ക് വഹിക്കുകയും ചെയ്യുന്ന അറബി ഭാഷയോട് ചില കേന്ദ്രങ്ങളില്‍ നിന്നും അവഗണന തുടരുകയാണ്. മുസ്ലിംകള്‍ മാ ത്രമല്ല ഇതര വിശ്വാസികളും കേരളത്തിലും അറബി ഭാഷ പഠിക്കു കയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഭാഷയുടെ പ്രാധാന്യം മനസി ലാക്കി അറബി സര്‍വ്വകലാശാല എന്ന ആവശ്യം സര്‍ക്കാര്‍ ഏറ്റെടു ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ എ എം ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. എം മുഹമ്മദാലി മിഷ്‌ക്കാത്തി അറബി കവിതയുടെ സൗ ന്ദര്യം എന്ന വിഷയത്തിലും മൊയ്തുക്കുട്ടി മാസ്റ്റര്‍ അറബി ഭാഷ ആ ധുനികകാലത്ത് എന്നവിഷയത്തിലുംപ്രബന്ധം അവതരിപ്പിച്ചു.കെ എ ടി എഫ് റവന്യൂജില്ലാപ്രസിഡന്റ് ഹംസഅന്‍സാരി, ജില്ലാ സെ ക്രട്ടറി അലിആര്യമ്പാവ്, വിദ്യാഭ്യാസ ജില്ല സെക്രട്ടറി കരീംമുട്ടു പാറ ,സബ്ജില്ലാ പ്രസിഡന്റ് എം മുഹമ്മദാലി ,ഡോ ടി സൈനുല്‍ ആബിദീന്‍ , പ്രൊഫസര്‍ മുഹമ്മദ് ജലാല്‍ ,അബ്ദുറഹ്മാന്‍ മാസ്റ്റര്‍, അബ്ദൂനാസര്‍ ,മന്‍സൂര്‍ മാസ്റ്റര്‍എന്നിവര്‍ സംസാരിച്ചു .സബ്ജില്ലാ സെക്രട്ടറി ഹംസക്കുട്ടിമാസ്റ്റര്‍ സ്വാഗതവും ഫാത്തിമ ഫൗസിയ നന്ദിയും പറഞ്ഞു.സബ്ജില്ലയിലെ അധ്യാപകര്‍ക്കായി നടത്തിയ കവിതാരചനമത്സരത്തില്‍ വിജയികളായ സഖരിയ്യ ജിയുപിഎസ് ചളവ നസീമ എ എല്‍ പി എസ് കാരാപ്പാടം കെ അലി എ എം എല്‍ പി എസ് കോട്ടോപ്പാടം എന്നിവര്‍ക്കുളള സമ്മാനദാനം ഗഫൂര്‍ കോല്‍ക്കളത്തില്‍ നിര്‍വ്വഹിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!