മണ്ണാര്‍ക്കാട്:ദേശീയപാതയില്‍ എംഇഎസ് കല്ലടി കോളേജിന് സമീ പം കണ്ടെയ്‌നര്‍ ലോറി തകരാറിലായി നടുറോഡില്‍ കുടുങ്ങിയത് ഒരു ദിവസം മുഴുവന്‍ നീണ്ട ഗതാഗത കുരുക്കിന് ഇടയാക്കി. റോഡി ന്റെ ഒരു വശം പൊളിച്ചിട്ട ഭാഗത്ത് വലിയ വാഹനത്തിന് കഷ്ടിച്ച് കടന്ന് പോകാനുള്ള സൗകര്യമേയുള്ളൂ.ഇവിടെയാണ് കഴിഞ്ഞ ദിവ സം വൈകീട്ടോടെ ലോഡ് കയറ്റി പാലക്കാട് ഭാഗത്ത് നിന്നും പെരി ന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി കുടുങ്ങിയത്. ഇ തോടെ ഇരുവശത്ത് നിന്നും വന്ന വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ കഴിയാത്ത സ്ഥിതിയായി.തുടര്‍ന്ന് ഉപരിതലം പൊളിച്ചിട്ട ഭാഗം തു റന്നാണ് വാഹനങ്ങളെ കടത്തി വിട്ടത്.

ഭാരം കയറ്റി വന്ന വാഹനങ്ങള്‍ കുത്തനെയുള്ള കയറ്റം കയറാന്‍ നന്നേ ബുദ്ധിമുട്ടി.ഇന്ന് വൈകുന്നേരം വരെ വലിയ തോതിലുള്ള ഗതാഗത തടസ്സമാണ് കല്ലടി കോളേജ് പരിസരത്ത് അനുഭവപ്പെട്ടത്. റോഡ് പൊളിച്ചിട്ട ഭാഗത്ത് കൂടി വാഹനങ്ങള്‍ കടന്ന് പോയതോടെ പരിസരമാകെ പൊടിയില്‍ മുങ്ങുകയും ചെയ്തു.വിദ്യാര്‍ത്ഥികളട ക്കമുള്ള യാത്രക്കാരെ പൊടിശല്ല്യം വലച്ചു.ഇന്ന് മെക്കാനിക്കിനെ എത്തിച്ച് തകരാര്‍ പരിഹരിച്ച് വൈകീട്ടോടെയാണ് ലോറി റോഡി ല്‍ നിന്നും നീക്കിയത്.ഗതാഗതം നിയന്ത്രിക്കാനായി ട്രാഫിക് പോ ലീസ് സ്ഥലത്തെത്തിയിരുന്നു.

ദേശീയപാത നവീകരണം പൂര്‍ത്തിയാകാത്തതിനാല്‍ കല്ലടി കോ ളേജ് പരിസരത്ത് ഗതാഗത കുരുക്ക് പതിവാണ്.മാത്രമല്ല അപകട സാധ്യതയും വര്‍ധിപ്പിക്കുന്നുണ്ട്.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങ ള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്തെ റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കുന്ന തിന് നടപടികള്‍ വൈകുന്നതാണ് ദുരിതങ്ങള്‍ക്ക് ഇടയാക്കുന്ന ത്.അടിയന്തരമായി റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കണണമെന്ന ആവശ്യം ശക്തമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!