തെങ്കര: പുലിഭീതി പേറി കഴിയുന്ന തത്തേങ്ങലത്തിന് ആശ്വാസമാ യി ഒടുവില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു.കല്‍ക്കടിയില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലാണ് കൂട് വെച്ചിരിക്കുന്നത്.നായയെ ആണ് ഇരയായി കൂട്ടിലിട്ടിരിക്കുന്നത്.മണ്ണാര്‍ക്കാട് ആര്‍ആര്‍ടിയു ടെ പക്കലുള്ള കൂട് ആനമൂളി ഫോറസ്റ്റ് സ്‌റ്റേഷന്‍ സെക്ഷന്‍ ഫോറ് സറ്റ് ഓഫീസര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള വനപാലകരും ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ് ) രാജേഷിന്റെ നേതൃ ത്വത്തിലുള്ള ആര്‍ആര്‍ടി അംഗങ്ങളും ചേര്‍ന്നാണ് ബുധനാഴ്ച വൈ കീട്ട് ആറരയോടെ സ്ഥാപിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്തലിയും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച കല്‍ക്കടിയില്‍ പാതയോരത്ത് നാട്ടുകാര്‍ പു ലിയെ കണ്ടിരുന്നു.ആര്‍ആര്‍ടി സംഘമെത്തി തിരച്ചിലിന്റെ ഭാഗ മായി പടക്കം പൊട്ടിച്ചതോടെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് മറയു കയായിരുന്നു.പുലിയുടെ സാന്നിദ്ധ്യമുണ്ടാകുന്നത് കണക്കിലെടു ത്ത് കല്‍ക്കടിയില്‍ കൂട് വെച്ചിരിക്കുന്നത്.നാലുമാസത്തോളമായി വിവരണാതീതമായ ഭീതിയുടെ മുള്‍മുനയിലാണ് മലയോര ഗ്രാമ മായ തത്തേങ്ങലത്തെ ജനജീവിതം.രാപ്പകല്‍ ഭേദമന്യേ പലയിട ങ്ങളില്‍ പുലിയെത്തിയിരുന്നു.ഒട്ടേറെ പേരുടെ വളര്‍ത്തുമൃഗങ്ങളെ പിടിച്ചു.അതിരാവിലെ ജോലിക്ക് പോകാന്‍ കഴിയാതെ ടാപ്പിങ് തൊ ഴിലാളികളും മദ്രസ വിദ്യാര്‍ത്ഥികളും വിഷമാവസ്ഥയിലാണ്. സ ന്ധ്യമയങ്ങിയാല്‍ പേടികാരണം പുറത്തിറങ്ങാന്‍ പോലും വയ്യെന്ന നിലയിലാണ് തത്തേങ്ങലത്തുകാര്‍.പുലി ഭീതി കനത്തതോടെ പ്രദേ ശത്ത് കൂട് വെക്കണമെന്ന ആവശ്യവുമായി ജനകീയ കമ്മിറ്റി ഡിഎ ഫ്ഒയ്ക്ക് നിവേദനം നല്‍കുകയായിരുന്നു.