മണ്ണാര്‍ക്കാട്: നിയോജക മണ്ഡലത്തില്‍ വിവിധ വികസന പ്രവര്‍ത്ത നങ്ങള്‍ക്കായി 1,26,45,000 രൂപ അനുവദിച്ചതായി അഡ്വ.എന്‍ ഷംസു ദ്ദീന്‍ എംഎല്‍എ അറിയിച്ചു.ഗ്രാമീണ റോഡുകളുടെ നവീകരണം, വിവിധ കേന്ദ്രങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍, പയ്യനെ ടം ഗവ.എല്‍പി സ്‌കൂളിന് കെട്ടിട നിര്‍മാണം എന്നിവയ്ക്കാണ് ഫ ണ്ട് അനുവദിച്ചത്.
തെങ്കര,കുമരംപുത്തൂര്‍,അലനല്ലൂര്‍,കോട്ടോപ്പാടം,ഷോളയൂര്‍ പഞ്ചാ യത്തുകളില്‍ റോഡ് നവീകരണത്തിനും അഗളി,അലനല്ലൂര്‍, കോ ട്ടോപ്പാടം,കുമരംപുത്തൂര്‍,മണ്ണാര്‍ക്കാട് നഗരസഭ,തെങ്കര എന്നീ പ ഞ്ചായത്തുകളിലായി പത്ത് കേന്ദ്രങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാ പിക്കുന്നതിനുമാണ് എംഎല്‍എ ഫണ്ട് അനുവദിച്ചത്.തെങ്കരയില്‍ കോല്‍പ്പാടം കണ്ടംതോടിന് പാലവും,കലുങ്ക് നിര്‍മാണവും അപ്രോ ച്ച് റോഡിന്റെ ടാറിങ്ങിന് 34 ലക്ഷം,കുമരംപുത്തൂരില്‍ പറവട്ടപ്പടി ഹെല്‍ത്ത് സെന്റര്‍-മൈലാംപാടം റോഡിന് 14 ലക്ഷം,കുളപ്പാടം കുലുക്കിലിയാട് റോഡിനും അലനല്ലൂരിലെ കൊന്നാരം തോണൂ രാന്‍ കുളമ്പ് പള്ളി റോഡിനും കോട്ടോപ്പാടത്തിലെ ചാട്ടക്കുണ്ട് -കാഞ്ഞിരംകുന്ന് റോഡിനുമായി 4.90 ലക്ഷം വീതവും, ഷോളയൂ രിലെ വയലൂര്‍ പി എസ് രാജു പ്രദേശം റോഡിന് 4.75 ലക്ഷം രൂപ യുമാണ് അനുവദിച്ചത്.
അഗളിയില്‍ സെഹിയോന്‍ ധ്യാനകേന്ദ്രത്തിന് സമീപം, നെല്ലിപ്പതി, അലനല്ലൂരില്‍ അയ്യപ്പന്‍കാവ്,ചളവ സെന്റര്‍,കോട്ടോപ്പാടത്ത് കാ ട്ടില്‍ അയ്യപ്പക്ഷേത്ര പരിസരം,പൊതുവപ്പാടം,കൊമ്പം ആശുപത്രി പ്പടി,കുമരംപുത്തൂരില്‍ നെച്ചുള്ളി കുടുംബാരോഗ്യകേന്ദ്ര പരിസ രം,മണ്ണാര്‍ക്കാട് നഗരസഭയില്‍ പെരിമ്പടാരി കാഞ്ഞിരം യു റോഡ് ജംഗ്ഷന്‍,തെങ്കര കരിമ്പന്‍കുന്ന കോളനി എന്നിവടങ്ങളില്‍ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത് ആകെ 52 ലക്ഷം രൂപയാണ് അനുവ ദിച്ചിരിക്കുന്നത്.പയ്യനെടം ഗവ എല്‍പി സ്‌കൂളിന് കെട്ടിടം നിര്‍മി ക്കാന്‍ ഏഴ് ലക്ഷം രൂപയും അനുവദിച്ചിട്ടുള്ളതായി എംഎല്‍എ അറിയിച്ചു.