പാലക്കാട്: സ്ത്രീ സമത്വത്തിനായി സാംസ്‌ക്കാരിക മുന്നേറ്റം എന്ന ലക്ഷ്യവുമായി സാംസ്‌ക്കാരിക വകുപ്പ് വിഭാവനം ചെയ്ത ‘സമം’പരി പാടിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ 25ന് സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം. എല്‍.എ അധ്യക്ഷനാകും.

ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, സാംസ്‌ക്കാരിക വകുപ്പിനു കീ ഴിലുള്ള സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍, യുവജനക്ഷേമ ബോര്‍ഡ്, യുവജന കമ്മീഷന്‍, വജ്രജൂബിലി ഫെല്ലോഷിപ്പ് അംഗങ്ങള്‍, നെഹ്‌റു യുവകേന്ദ്ര, സര്‍വ്വകലാശാല യൂണിയനുകള്‍, കോളേജ് യൂണിയനു കള്‍, ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ രിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാട നം സെപ്റ്റംബര്‍ നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവന ന്തപുരത്ത് നിര്‍വഹിച്ചിരുന്നു.

ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ സ്തുത്യ ര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുള്ള നഞ്ചിയമ്മ ഉള്‍പ്പെടെ 25 വനിതകളെ ആദരിക്കും. തുടര്‍ന്ന് വൈകീട്ട് നാലു വരെ വിവിധ കലാപരിപാടി കള്‍ അരങ്ങേറും. സ്ത്രീ സമത്വത്തിനായി സംസ്ഥാനത്തുടനീളം സാംസ്‌ക്കാരിക മുന്നേറ്റം സൃഷ്ടിക്കാനുതകുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, പാലക്കാട് നഗരസഭ അധ്യക്ഷ പ്രിയ അജയന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, കേരള ലളിതകലാ അക്കാ ദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, സമം ജില്ലാതല സംഘാടക സമിതി കണ്‍വീനറും ഒ.വി വിജയന്‍ സ്മാരക സമിതി സെക്രട്ടറിയുമായ ടി.ആര്‍ അജയന്‍, ഒ.വി.വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍ ടി.കെ നാരായണദാസ്, യുവജനക്ഷേമ ബോര്‍ഡ് അംഗം ഷെനിന്‍ മന്ദിരാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റുമാരെ പ്രതിനിധീകരിച്ച് വി.സേതുമാധവന്‍, ടി.കെ ദാവദാസ്, ഗ്രാമപഞ്ചാ.ത്തു പ്രസിഡന്റുമാരെ പ്രതിനിധീകരിച്ച് ഇ.ചന്ദ്രബാബു, പ്രേംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഗോത്രകലാകാരി നഞ്ചിയമ്മ ഉള്‍പ്പെടെ 25 വനിതകള്‍ക്ക്  ആദരവ്

സമം ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി സമൂഹത്തിന്റെ വി വിധ മേഖലകളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ച വെച്ചിട്ടുള്ള 25 വനിത കളെ ആദരിക്കും. ആദരിക്കപ്പെടുന്ന വനിതകള്‍, മേഖല എന്നിവ ക്രമത്തില്‍. ഗിരിജ സുരേന്ദ്രന്‍, കെ.എസ് സലീഖ, സുബൈദ ഇസ്ഹാക്ക് (ജനസേവനം) നഞ്ചിയമ്മ (ഗോത്ര കലാകാരി, പിന്നണി ഗായിക) കെ.പി ശൈലജ (കവി), ഇന്ദുബാല ( കഥാകൃത്ത്, നോവ ലിസ്റ്റ്)  ജ്യോതിഭായി പരിയാടത്ത് (കവി, ബ്ലോഗര്‍), സുകുമാരി നരേ ന്ദ്രമേനോന്‍ ( സംഗീതജ്ഞ),  മേതില്‍ ദേവിക, വിനീത നെടുങ്ങാടി (നൃത്തം), മഞ്ജു മേനോന്‍ (ഗായിക),  സുനിത നെടുങ്ങാടി (ഗസല്‍ ഗായിക,നടി), കാവുങ്കര ഭാര്‍ഗവി (തൊഴില്‍കേന്ദ്രത്തിലേക്ക് എന്ന നാടകത്തില്‍ അഭിനയിച്ച നടി), ജിഷ അഭിനയ (നടി, സംവിധായി ക), ശോഭ പഞ്ചം (നടി, സംവിധായിക) , ബീന പള്ളിപ്പുറം (നടി), മതി സുജാത വിജയന്‍ (നടി, എന്‍ജിനീയര്‍), ബിജിമോള്‍ ( കായിക താരം ), റവ.സിസ്റ്റര്‍ എസ്സേക്കിയേല്‍ (അധ്യാപിക),  ഡോ.സി.പി ചിത്ര (അധ്യാപിക, സംഘാടക ), ഡോ.പി.ജി പാര്‍വതി (അധ്യാപിക, സംഘാടക), പ്രൊഫ.എന്‍.കെ ഗീത (അധ്യാപനം, നാടകം), എം.പദ്മി നി (അധ്യാപനം, സംഘാടനം), ബീന ഗോവിന്ദ് (സാമൂഹ്യ സേവനം, സാഹിത്യം), ഡോ.സോന (ആരോഗ്യം), കെ.പി രാജി(ആര്‍ക്കിടെക്ട്).

നാലര മണിക്കൂര്‍ നീളുന്ന കലാപരിപാടികള്‍

സമം ജില്ലാതല ഉദ്ഘാടന പരിപാടിക്കു ശേഷം നാലര മണിക്കൂര്‍ നീളുന്ന കലാപരിപാടികള്‍ അരങ്ങേറും. കലാപരിപാടി, അവതാ രകര്‍ എന്നിവ ക്രമത്തില്‍.

കവിതകള്‍, ആലപിക്കുന്നവര്‍-ഉണ്ണിമായ, സംഗീത

മിഴാവ് മേള സംഗമം, അവതരണം-വജ്രജൂബിലി ഫെല്ലോഷിപ്പ് നേടിയ കലാകാരന്‍മാര്‍

സ്ത്രീപക്ഷ ഗാനങ്ങള്‍, അവതരണം-മെഹ്ഫില്‍

തുള്ളല്‍ സമന്വയം, അവതരണം-വജ്രജൂബിലി ഫെല്ലോഷിപ്പ് നേടിയ കലാകാരന്‍മാര്‍

തിരുവാതിര-വജ്രജൂബിലി ഫെല്ലോഷിപ്പ് നേടിയ കലാകാരികള്‍

ഗോത്ര കലകളുടെ അവതരണം-നഞ്ചിയമ്മയുടെ നേതൃത്വത്തിലുള്ള ഗോത്ര കലാമണ്ഡല്‍, അട്ടപ്പാടി

തുടര്‍ന്ന് വജ്രജൂബിലി ഫെല്ലോഷിപ്പ് നേടിയ കലാകാരന്‍മാരും കലാകരികളും അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍, തിരുവാതിര, സംഗീതാര്‍ച്ചന, നൃത്ത നൃത്യങ്ങള്‍, തോല്‍പ്പാവക്കൂത്ത്.

20 ചിത്രകാരികള്‍ പങ്കെടുക്കുന്ന ഏകദിന വനിതാ ചിത്രകലാ ക്യാമ്പ്

സമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസം ബര്‍ 25 ന് ഉച്ചയ്ക്ക് 12 ന് 20 പ്രമുഖ ചിത്രകാരികള്‍ പങ്കെടുക്കുന്ന ഏകദിന വനിതാ ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കും. കേരള ലളി തകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്യാ മ്പ് സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ഒ.വി വിജയന്‍ സ്മാരകത്തില്‍ നടക്കുന്ന ക്യാമ്പില്‍ എ.പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനാകും.

പ്രമുഖ ചിത്രകാരികള്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് ആര്‍.ധനരാജ്, ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പ രാജ്, ഒ.വി വിജയന്‍ സ്മാരക ചെയര്‍മാന്‍ ടി.കെ നാരായണദാസ്, സെക്രട്ടറി ടി.ആര്‍ അജയന്‍, അ്ക്കാദമി നിര്‍വാഹക സമിതി അം ഗം ശ്രീജ പള്ളം എന്നിവര്‍ പങ്കെടുക്കും.

പങ്കെടുക്കുന്ന ചിത്രകാരികള്‍

എന്‍.എം വാണി, കെ.ദീപ, ജ്യോതി അമ്പാട്ട്, ദുര്‍ഗ്ഗ മാലതി, ഷാനി, എന്‍.ആര്‍ സോണു, രമ്യ, മേഘ, രേഷ്മ നിധി, ഷീജ, അമ്പിളി തെക്കേ ടത്ത്, പ്രശാന്തി, ദിവ്യ, ഹര്‍ഷ, ദീപ്തി, കെ.എസ്.അജിത, അഞ്ചു മോഹന്‍ദാസ്, ഫാത്തിമ മര്‍ജാന്‍, അനിത, ശ്രീജ പള്ളം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!