മണ്ണാര്‍ക്കാട് :ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സി.കെ. ഉമ്മു സല്‍മയുടെ രാജി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ചു. ചൊ വ്വാഴ്ചരാവിലെ 10.40 ഓടെയാണ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചു കൊണ്ടുള്ള അഡ്വ സി.കെ ഉമ്മുസല്‍മയുടെ രാജി രജിസ്റ്റേര്‍ഡ് തപാ ല്‍മാര്‍ഗം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ലഭിച്ചത്. നിയമാനു സൃതമുള്ള രാജിക്കത്ത് എല്ലാ ഫോര്‍മാലിറ്റികളും പാലിച്ചു കൊണ്ട് ലഭിച്ചാല്‍ സ്വീകരിക്കേണ്ടതുണ്ടന്നും ലഭ്യമായ തിയതി മുതല്‍ രാജി പ്രാബല്യത്തില്‍ വന്നതായും സെക്രട്ടറി കെ രാധാകൃഷ്ണന്‍ അറിയി ച്ചു.ഇക്കാര്യം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍,വകുപ്പ് സെക്ര ട്ടറി,ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ എന്നിവരെ അ റിയിക്കുമെന്നും രാജി പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ പുതി യ പ്രസിഡന്റിനെ തെരഞ്ഞെടുക്കും വരെ വൈസ് പ്രസിഡന്റിനാ യിരിക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതലയെന്നും സെക്രട്ടറി അറിയിച്ചു.

എന്നാല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിട്ടില്ലെ ന്നും അക്കാര്യം അവാസ്തവമാണെന്നും അഡ്വ സികെ ഉമ്മുസല്‍മ പറഞ്ഞു.ആ രാജി വ്യാജവും കെട്ടിച്ചമതുമാണ്.തത്പര കക്ഷിക ളാണ് ഇതിന് പിന്നില്‍.നിയമനടപടിയുമായി മുന്നോട്ടുപോകുമെ ന്നും ഉമ്മുസല്‍മ വ്യക്തമാക്കി.തന്റെ പേരില്‍ രാജിക്കത്ത് വരാന്‍ സാധ്യതയുണ്ടെന്നും താന്‍ ഒപ്പിട്ടതെന്ന നിലയ്ക്ക് ആരെങ്കിലും രാ ജിക്കത്ത് സമര്‍പ്പിച്ചാല്‍ അത് സ്വീകരിക്കരുതെന്നും കാണിച്ച് നേ രത്തെ ഉമ്മുസല്‍മ നോട്ടറി സാക്ഷ്യപ്പെടുത്തിയ നോട്ടീസ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു.

ഉമ്മുസല്‍മയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങള്‍ മാസ ങ്ങള്‍ക്കു മുമ്പാണ് രംഗത്ത് വന്നത്.പരാതി യുഡിഎഫ് കമ്മിറ്റിക്ക് നല്‍കുകയും ചെയ്തിരുന്നു.പ്രശ്‌നം സമവായത്തിലെത്തിക്കാനുള്ള ശ്രമത്തിനിടെ യുഡിഎഫ് അംഗങ്ങള്‍ പ്രസിഡന്റിനെതിരെ അ വിശ്വാസം കൊണ്ട് വരികയും ചെയ്തു.അവിശ്വാസം ചര്‍ച്ചയ്‌ക്കെടു ക്കുന്ന നവംബര്‍ 20ന് മുമ്പ് ഉമ്മുസല്‍മ ഔദ്യോഗിക രാജിക്കത്ത് സംസ്ഥാന സെക്രട്ടറിയ്ക്കു നല്‍കുമെന്നാണ് നേതാക്കള്‍ അറിയി ച്ചത്.രാജി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ മാസം 13ന് മലപ്പുറത്ത് ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലനു ശേഷമാണ് ഡിസംബര്‍ 20ന് ഉമ്മുസല്‍മ രാജിവെക്കുമെന്ന് നേതൃത്വം പ്രഖ്യാപിച്ചത്. ഇതേ തുട ര്‍ന്ന് യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസ ചര്‍ച്ചയില്‍ നിന്നും വിട്ടു നില്‍ക്കുകയും പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം തള്ളു കയും ചെയ്തിരുന്നു.ഡിസംബര്‍ 20നു രാജിവെച്ചില്ലെങ്കില്‍ രാജിക്ക ത്ത് സംസ്ഥാന നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ യുഡിഎഫ് അംഗങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!