അലനല്ലൂര്‍: വനനാടിന്റെ പ്രകൃതിസൗന്ദര്യം തൊട്ടറിയാന്‍ അലന ല്ലൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ബാലസഭ അംഗങ്ങള്‍ക്കായി സം ഘടിപ്പിച്ച നാടറിയാന്‍ വയനാടിനെ അറിയാന്‍ പഠനയാത്ര കുരുന്നു കള്‍ക്ക് വേറിട്ട അനുഭവായി.അമ്പലവയല്‍ ചീങ്ങേരി ഇക്കോടൂ റി സം കേന്ദ്രം,കാരാപ്പുഴ എന്നിവടങ്ങളിലാണ് സന്ദര്‍ശനം നടത്തിയ ത്.ചീങ്ങേരി ഇക്കോ ടൂറിസം പ്രൊജക്ട് കോമ്പൗണ്ടില്‍ നടന്ന ചടങ്ങി ല്‍ പ്രകൃതി സംരക്ഷണത്തെ കുറിച്ചും വ്യക്തിത്വ വികസനത്തെ കുറിച്ചും സിബി വര്‍ഗീസ് കാരാപ്പുഴ,ഷാജി മാത്യു എന്നിവര്‍ ക്ലാസ്സെ ടുത്തു.കാരാപ്പുഴ അഡ്വഞ്ചര്‍ പാര്‍ക്കില്‍ വെച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ബാലസഭ അംഗങ്ങളുടെ സര്‍ഗശേഷിയും വ്യക്തിത്വ വികസനവും പരിപോഷിപ്പിക്കുന്നതിനായി നടത്തിയ പഠനയാത്ര ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഫ്‌ലാഗ് ഓഫ് ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹംസ കള്ളിവളപ്പില്‍,സ്ഥിരം സമിതി അധ്യ ക്ഷരായ അലി മഠത്തൊടി,അനിത വിത്തനോട്ടില്‍,പഞ്ചായത്ത് അം ഗങ്ങളായ സജ്‌ന സത്താര്‍,ആയിഷാബി ,നൈസി ബെന്നി,ബഷീര്‍ പടുകുണ്ടില്‍,റംല,ദിവ്യ മനോജ്,അശ്വതി,വിജയകുമാരി,പഠനയാത്ര കോ ഓര്‍ഡിനേറ്റര്‍ ജിബുമോന്‍ ഡാനിയേല്‍,മുന്‍ പഞ്ചായത്ത് പ്രസി ഡന്റ് റഹ്മത്ത് മഠത്തൊടി,റംല,ഹഫ്‌സ എന്നിവര്‍ നേതൃത്വം നല്‍ കി.