മണ്ണാര്‍ക്കാട്: സാമൂഹ്യ പ്രതിബദ്ധതയില്‍ നിലനില്‍ക്കുന്ന സഹകര ണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കത്തെ നിയമപരമായും, ജനാ ധിപത്യ പരമായും നേരിടുമെന്നും,നിയമ പരമായ സംരക്ഷണ ത്തിനായി സുപ്രീം കോടതിയെ സമീപിക്കാനുള്ള നടപടി സ്വീകരി ച്ചു കഴിഞ്ഞെന്നും സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. സി പിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സഹകരണ മേഖല നേരിടുന്ന വര്‍ത്ത മാന കാല വെല്ലുവിളികളും,പരിഹാര മാര്‍ഗങ്ങളും എന്ന സെമിനാ ര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖല ബാങ്കുകളെ കൂട്ടത്തോടെ സ്വകാര്യ വത്കരിക്കുന്ന തോടൊപ്പം,കേരളത്തിന്റെ നട്ടെല്ലായ സഹകരണ മേഖലയെയും തകര്‍ക്കുക എന്ന ബഹുരാഷ്ട്ര-അന്താരാഷ്ട്ര ലോബിയുടെ നീക്ക ങ്ങള്‍ക്ക് ശക്തി പകരുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളെ ന്നും,ഇതിന് തെളിവാണ് ഭരണ ഘടന വിരുദ്ധമായ കേന്ദ്ര സഹകര ണ മന്ത്രാലയമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.സഹകരണ മേഖലയില്‍ കാലോചിതമായ പരിഷ്‌കാരവും,പരിശീലനവും,പരിശോധനയും നടപ്പാക്കും.സി.പി.എം സമ്മേളനങ്ങള്‍ വെറും ബഹളങ്ങളല്ലെന്നും, മറിച്ച് സാധാരണക്കാരന്റെ ജീവിത പ്രശ്‌നനങ്ങള്‍ ചഏറ്റെടുക്കുക യും,പ്രായോഗിക-സമത്വ സുന്ദരമായ സാമൂഹ്യ സാഹചര്യങ്ങള്‍ വാര്‍ത്തെടുക്കാനുള്ള ചര്‍ച്ച വേദികളാണെന്നും മന്ത്രി പറഞ്ഞു.
മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി യു.ടി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.കെ.ടി.ഡി.സി.ചെയര്‍മാന്‍ പി.കെ.ശശി മുഖ്യ പ്രഭാഷണം നടത്തി.സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം.പുരു ഷോത്തമന്‍,കെ.എന്‍.സുശീല,അഡ്വ.കെ.സുരേഷ്,കെ.ശോഭന്‍ കുമാര്‍,ജയകൃഷ്ണന്‍,വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.