മണ്ണാര്‍ക്കാട്:യു.ഡി.എഫ്. ഭരണം നിലനിര്‍ത്തിയ മണ്ണാര്‍ക്കാട് നഗരസഭയിലെ ചെയര്‍ പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ എന്നിവരെ വെള്ളിയാഴ്ച തിരഞ്ഞെടുക്കും. രാവിലെ 10.30ന് ചെയര്‍പേഴ്സണേയും ഉച്ചയ്ക്ക് ശേഷം 2.30ന് വൈസ് ചെയര്‍പേഴ്സണേയും തിര ഞ്ഞെടുക്കും.മുന്‍ ഭരണസമിതിയില്‍ മുസ്ലിം ലീഗിനായിരുന്നു ചെയര്‍പേഴ്സണ്‍ സ്ഥാനം.കോണ്‍ഗ്രസിന് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനവും. ഇത്തവണയും അതിന് മാറ്റമില്ല.മുസ്ലിം ലീഗിലെ സജ്ന ടീച്ചറിനെയാണ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മുസ്ലിം ലീഗ് മുനിസിപ്പല്‍ പാര്‍ലിമെന്ററി കമ്മിറ്റി നിശ്ചയിച്ചിട്ടുള്ളത്. ചന്തപ്പടി വാര്‍ഡില്‍ നിന്നാണ് സജ്ന തിരഞ്ഞെടുക്കപ്പെട്ടത്. അതിനിടെ ചെയര്‍പേഴ്സണ്‍ പദവി ഒരുവര്‍ഷത്തേക്ക് നല്‍കണമെന്ന് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍ച്ച യു.ഡി.എഫില്‍ വന്നിട്ടില്ലെന്ന് നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസിലാ കട്ടെ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മുതിര്‍ന്ന അംഗമായ കെ.ബാലകൃഷ്ണനാണ് മുന്‍തൂക്കം.വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം രണ്ടര വര്‍ഷത്തേക്ക് വീതം വെയ്ക്കണ മെന്ന ആവശ്യവും കോണ്‍ഗ്രസിനകത്ത് ഉയരുന്നുണ്ട്.എ.കെ രാധാകൃഷ്ണന്റെ പേരും വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന പാര്‍ട്ടി കോര്‍കമ്മിറ്റി യോഗത്തിലും മുനസിപ്പല്പാര്ലിമെന്ററി പാര്‍ട്ടി യോഗത്തിലും വിഷയം ചര്‍ച്ച ചെയ്തെങ്കിലും തീരുമാനമായില്ലെന്നാണ് അറിയുന്ന ത്.30 അംഗ നഗരസഭാഭരണസമതിയില് മുസ്ലിം ലീഗ്-12, കോണ്‍ഗ്രസ്- 4, കേരള കോണ്‍ഗ്രസ്-ഒന്ന്, എല്‍ ഡി എഫ്-12, എന്‍ ഡി എ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
