ഷോളയൂര്‍: കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ രണ്ടാം ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് പുരോഗമിക്കുന്നു. വാക്‌സിനേ ഷനായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഊരുകളിലേക്ക് സഞ്ചരിക്കുന്ന തിനായി ഇസാഫ് ബാങ്ക് വാഹനം നല്‍കി.
ഒമിക്രോണ്‍ ആശങ്കയുടെ പശ്ചാത്തലത്തില്‍ രണ്ടാം ഡോസ് വാക് സിനേഷന്‍ വേഗത്തില്‍ സമ്പൂര്‍ണമാക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.ഇതിനകം 50 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുള്ളതായി കുടുംബാരോഗ്യകേന്ദ്രം അധികൃതര്‍ അറിയിച്ചു.രണ്ടാംഘട്ട സമ്പൂ ര്‍ണ വാക്‌സിനേഷന്‍ ജനുവരിയോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യ മിടുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഒന്നാം ഘട്ട വാക്‌സിനേഷന്‍ ഷോള യൂര്‍ കുടുംബാരോഗ്യ കേന്ദ്രം പൂര്‍ത്തിയാക്കിയത്.ആദ്യഘട്ട വാക് സിനേഷന്‍ നൂറ് ശതമാനം പൂര്‍ത്തീകരിച്ച അട്ടപ്പാടിയിലെ ആദ്യ കുടുംബാരോഗ്യ കേന്ദ്രം കൂടിയാണ് ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം.വാക്‌സിനേഷന്‍ ആരംഭിച്ചതു മുതല്‍ ഊരുകളില്‍ കൃത്യമാ യ ബോധവല്‍ക്കരണം നടത്തിയിരുന്നു.രാത്രികാലങ്ങളില്‍ ഉള്‍പ്പടെ ആരോഗ്യപ്രവര്‍ത്തകര്‍ ഊരുകളിലെത്തിയാണ് വാക്‌സിന്‍ നല്‍കി യത്.എന്നാല്‍ ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ട് കഴിഞ്ഞതിനാല്‍ രണ്ടാംഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഊരുകളിലെത്തി കു ത്തിവെപ്പെടുക്കുന്നതിന് തടസ്സം നേരിട്ടിരുന്നു.വാഹനം ലഭ്യമായ തോടെ ഇതിന് പരിഹാരമായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രാമമൂര്‍ത്തി ഫ്‌ലാഗ് ഓഫ് ചെയ്തു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് മുസ്ത ഫ,അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.ഷാജു,വാര്‍ഡ് മെമ്പര്‍ ലത രാധാകൃഷ്ണന്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് കാളിസ്വാമി, ഇസാഫ് ബാങ്ക് പ്രതിനിധി പ്രണോയ്,ശ്രീകുമാര്‍ എന്നിവര്‍ സംബ ന്ധിച്ചു.ഷോളയൂര്‍ ഗ്രാമ പഞ്ചായത്തിലെ 10 വാര്‍ഡുകളും ആറ് വിദൂ ര ഉരുകളുമുള്‍പ്പടെ 32 ആദിവാസി ഊരുകള്‍ ഉള്‍പ്പെടുന്നതാണ് ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം.