പാലക്കാട്: സ്വന്തം കെട്ടിടത്തില്‍ സംസ്ഥാനത്ത് ജില്ലയില്‍ പ്രവര്‍ ത്തനം ആരംഭിച്ച ആദ്യ ജില്ലാ പി.എസ്.സി ഓഫീസിലെ ആദ്യ പരീ ക്ഷ നാളെ നടക്കും. വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് 2 (അനിമല്‍ ഹസ്ബ ന്ററി കാറ്റഗറി നമ്പര്‍ 323/2020) പരീക്ഷയാണ് നാളെ നടക്കുന്നത്. ജി ല്ലയിലേക്ക് അപേക്ഷ സമര്‍പ്പിച്ച 122 ഉദ്യോഗാര്‍ഥികള്‍ പരീക്ഷക്കെ ത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒന്നിടവിട്ടാണ് ഉദ്യോഗാര്‍ ഥികള്‍ക്ക് സീറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. പരീക്ഷയുടെ വേരിഫി ക്കേഷന്‍ നടപടികള്‍ രാവിലെ 10ന് ആരംഭിക്കും. നാലുനിലകളിലാ യി 17860 ചതുരശ്ര അടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടി ടം പാലക്കാട് ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപം സര്‍ക്കാര്‍ അ തിഥിമന്ദിരത്തിന് എതിര്‍വശത്തായി 25 സെന്റ് സ്ഥലത്താണ് സ്ഥി തി ചെയ്യുന്നത്. സ്വന്തം കെട്ടിടവും രണ്ട് ഓണ്‍ലൈന്‍ പി.എസ്.സി പരീക്ഷാ കേന്ദ്രവുമുള്ള കേരള പി.എസ്.സിയുടെ ഏറ്റവും വലിയ പരീക്ഷാ കേന്ദ്രമാണിത്. പൂര്‍ണമായും ഭിന്നശേഷി സൗഹൃദമായ കെട്ടിടത്തില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി റാമ്പ്, ലിഫ്റ്റ് സൗകര്യങ്ങള്‍ ഉണ്ട്. രണ്ടും മൂന്നും നിലകളിലായി ഒരുക്കിയിരിക്കുന്ന ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ ഒറ്റത്ത വണ 345 ഉദ്യോഗാര്‍ഥികള്‍ വീതം മൂന്നു സെഷനുകളിലായി 1000 ലധികം പേര്‍ക്ക് ഒരു ദിവസം പരീക്ഷ എഴുതാനുള്ള സൗകര്യമാണ് ഇവിടെ ഉള്ളത്.