കാഞ്ഞിരപ്പുഴ: പാലക്കയം വില്ലേജ് പരിധിയിലെ മലയോര കര്‍ഷക രുടെ പട്ടയ പ്രശ്‌നം,വനംവകുപ്പിന്റെ ജണ്ടയിടല്‍,ജോയിന്റ് വേരി ഫിക്കേഷന്‍ സംബന്ധമായ വിഷയങ്ങള്‍ എന്നിവയെ കുറിച്ച് കര്‍ഷ കരില്‍ വിവരങ്ങള്‍ നേരിട്ട് ആരായുന്നതിനായി പാലക്കയത്ത് ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസിന്റെ അധ്യക്ഷതയില്‍ കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു.
1971 കാലഘട്ടത്തില്‍ നടന്ന ജോയിന്റ് വേരി ഫിക്കേഷനില്‍ ഉള്‍പ്പെ ടാതെ പോയ നിരവധി കര്‍ഷകര്‍ പാലക്കയം വില്ലേജ് പരിധിയിലു ണ്ട്.ഇവരെ കുറിച്ചുള്ള വിവരശേഖരണമാണ് പ്ര ധാനമായും നടക്കു ന്നത്.സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന തിനായി കോങ്ങാട് എംഎല്‍എ അഡ്വ കെ ശാന്തകുമാരിയുടെ നിര്‍ ദേശാനുസരണമാ ണ് യോഗം ചേരുന്നത്.എത്ര കര്‍ഷകരുണ്ട്, നിലവി ലെ സ്ഥിതി, സ്ഥ ലത്തിന് രേഖകള്‍ ഉണ്ടോ,കൃഷി തുടങ്ങിയവ സം ബന്ധിച്ചാണ് വി വരങ്ങള്‍ ശേഖരിക്കുന്നത്.
ഇരുമ്പകച്ചോല,പൂഞ്ചോല എന്നിവടങ്ങ ളില്‍ നേരത്തെ യോഗം ചേ ര്‍ന്നിരുന്നു.വരുന്ന ഞായറാ ഴ്ച മൂന്നേക്ക റിലും കര്‍ഷക കൂട്ടായ്മ സം ഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചാ യത്ത് അംഗം റെജി ജോസ് അറിയി ച്ചു.പാലക്കയം സെന്റ് മേരീസ് പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗത്തി ല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പിവി കുര്യന്‍,പഞ്ചായത്ത് മെമ്പര്‍മാ രായ കൃഷ്ണന്‍കുട്ടി,ബെറ്റി ലോ റന്‍സ്,രാഷ്ട്രീയ പാര്‍ട്ടി നേതാക്ക ള്‍,കര്‍ഷക പ്രതിനിധികള്‍ എന്നി വര്‍ സംബന്ധിച്ചു.