പാലക്കാട്: കൃഷിയ്ക്കും കുടിവെള്ള ആവശ്യത്തിനുമായി കാഞ്ഞി രപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും ഇടതു-വലതുകര കനാല്‍ വ ഴിയുള്ള ജലവിതരണം ഫെബ്രുവരി ആദ്യവാരം മുതല്‍ ആരംഭിക്കാ ന്‍ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന കാഞ്ഞിരപ്പുഴ ജലസേ ചന പദ്ധതി ഉപദേശക സമിതി യോഗം തീരുമാനിച്ചു.ഇതിന് മുന്നോ ടിയായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രധാന കനാലി ന്റെയും ഉപകനാലുകളുടെയും ശുചീകരണം പൂര്‍ത്തിയാക്കും. ക നാലുകളില്‍ മണ്ണെടുത്ത് ആഴം കൂട്ടുന്നത് ഉള്‍പ്പെടെയുള്ള എല്ലാത രം പ്രവൃത്തികളും ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കനാലുകളുടെ നവീ കരണം നടക്കുന്നത്.എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ ഇതിന് ജല സേചന വകുപ്പ് തനത് ഫണ്ട് കണ്ടെത്തി കനാലുകള്‍ വൃത്തിയാക്കേ ണ്ടതാണെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.ജലവിതരണവും മറ്റുമാ യി ബന്ധപ്പെട്ട് കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കുന്നതിനായി ഡിസംബ ര്‍ 23ന് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ യോഗം ചേരാനും തീരു മാനമായി.
സാധാരണഗതിയില്‍ നവംബര്‍,ഡിസംബര്‍ മാസത്തിലാണ് കാഞ്ഞി രപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും വെള്ളം തുറന്ന് വിടാറ്. ഇതി ന് മുന്നേ ഒക്ടോബര്‍ മാസത്തില്‍ തന്നെ കനാലുകള്‍ വൃത്തിയാക്കു ന്ന പ്രവൃത്തികള്‍ നടത്താറുണ്ട്.എന്നാല്‍ ഈ വര്‍ഷം ഇതിനായുള്ള അനുമതി വൈകിയതിനാല്‍ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങള്‍ക്ക് ഇക്കുറി കനാലുകള്‍ വൃത്തിയാക്കാനും സാധിച്ചിട്ടില്ല. ഇ തിനിടെ പൊന്നംകോട് ഭാഗത്ത് തകര്‍ന്ന കനാല്‍ കോണ്‍ക്രീറ്റ് ചെയ്ത് നന്നാക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്.അതേ സമയം കാലവര്‍ ഷത്തില്‍ അധിക അളവില്‍ മഴ ലഭിച്ചതിനാല്‍ നെല്‍കൃഷി നടത്തി പ്പിന് ജലക്ഷാമമുണ്ടായിട്ടില്ല.മണ്ണാര്‍ക്കാട്,താലൂക്ക് പരിധിയിലെ നാ ല് നഗരസഭകളും 17 ഗ്രാമ പഞ്ചായത്തുകളിലേക്കുമാണ് കാഞ്ഞി രപ്പുഴ ഇടതു വലതുകര കനാല്‍ വഴി ജലവിതരണം നടത്തുന്നത്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉപദേശക സമിതി യോ ഗത്തില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷയായി. അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ, ഡെപ്യൂട്ടി കലക്ടര്‍ ഷാഫി, എക്‌സി ക്യൂട്ടീവ് എഞ്ചിനീയര്‍ ലെവിന്‍സ് ബാബു കോട്ടൂര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.