പാലക്കാട്: തീവ്രമഴയും പ്രളയസാധ്യതകളും വര്‍ധിക്കാനിടയുള്ള തിനാല്‍ പാലക്കാട് ജില്ലയിലെ പ്രധാന നഗരങ്ങളേയും പ്രളയമേഖല കളേയും കേന്ദ്രീകരിച്ച് റൂം ഫോര്‍ റിവര്‍ പദ്ധതി നടപ്പിലാക്കാന്‍ ഭാര തപ്പുഴ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.ഇത്തരം പ്രദേശങ്ങളില്‍ പ്രളയ മാപ്പിംഗ് തയ്യാറാക്കുന്നതിന് സാങ്കേതിക സഹായം ലഭ്യമാ ക്കാന്‍ ജില്ലാ പഞ്ചായത്ത് ഇടപെടും.ഭാരതപ്പുഴ പുനരുജ്ജീവന പദ്ധ തിയുടെ ഭാഗമായി തെരഞ്ഞെടുത്ത നീര്‍ത്തടങ്ങളില്‍ ജലബജറ്റ് തയ്യാറാക്കാനും പാലക്കാട് ചുരത്തെ ഹരിതാഭമാക്കാനും പുഴത്തട ത്ത് 1000 പച്ചത്തുരുത്ത് സ്ഥാപിക്കാനും ജില്ലാ പഞ്ചായത്തിന്റെ ഓ രോ ഡിവിഷനുകളിലും ഓരോ നീര്‍ത്തടങ്ങള്‍ തെരഞ്ഞെടുത്ത് നീര്‍ത്തട പദ്ധതി നടപ്പാക്കാനും യോഗം തീരുമാനിച്ചു.
ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി 14-ാം പഞ്ചവത്സര പദ്ധതിക്കാലയ ളവില്‍ സുസ്ഥിര വികസനം ജനകീയ മാതൃകയാക്കി രൂപപ്പെടു ത്തും.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന പുഴ പരിപാലന ജനകീയ സമിതികള്‍ രൂപീകരിച്ച് വരികയാണ്. കോവിഡ്, പ്രളയം, തീവ്ര മഴ തുടങ്ങിയ സാഹചര്യമുണ്ടായിട്ടും കഴിഞ്ഞ മൂന്ന് വര്‍ഷ മായി പാലക്കാട് ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവ സംയുക്തമായി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി 291 കി.മീ. തോടുകള്‍, നീര്‍ച്ചാലുകള്‍, പുഴകള്‍ ശുചീകരി ക്കാനും ഒഴുക്ക് സുഗമമാക്കാനും, 128 പച്ചത്തുരുത്തുകള്‍ സ്ഥാപി ക്കാനും, 162 കുളങ്ങളുടെ സംരക്ഷണ പദ്ധതി പൂര്‍ത്തീകരിക്കാനും താത്ക്കാലിക തടയണകള്‍ നിര്‍മ്മിക്കാനും പദ്ധതിയിലൂടെ കഴി ഞ്ഞിട്ടുണ്ട്.പ്രധാന നദികളില്‍ മാത്രം ജലസംരക്ഷണ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന് പുറമെ പുഴത്തടത്തിലെ തോടുകളും അ രുവികളും ഉള്‍ക്കൊള്ളുന്നതും അപചയം സംഭവിച്ചതുമായ നീര്‍ത്ത ടങ്ങളെ വീണ്ടെടുക്കുന്ന പദ്ധതികള്‍ വിഭാവനം ചെയ്യും. തദ്ദേശീയ ര്‍ക്ക് പ്രയോജനപ്പെടുന്ന ഒന്നായി തോടുകളെയും നീര്‍ച്ചാലുകളെ യും മാറ്റുന്നതിലൂടെ ഭാരതപ്പുഴ പുനരുജ്ജീവനം സുസ്ഥിരമാകും.
ഡിസംബര്‍ 27 ന് വിവിധ കോളേജുകളില്‍ നിന്നും ഹൈസ്‌കൂളുക ളില്‍ നിന്നും പുഴ പുനരുജ്ജീവനത്തില്‍ താത്പര്യമുള്ള അധ്യാപക രുടെയും വ്യക്തികളുടെയും വിദഗ്ധരുടെയും യോഗം വിളിച്ച് ചേര്‍ ക്കാനും ധാരണയായി.ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തി ല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷയായി. ഭാരതപ്പുഴ പുനരുജ്ജീവന പ്രോജക്റ്റ് കണ്‍വീനര്‍ പി.കെ.സുധാക രന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാതല ഉദ്യോഗസ്ഥരും, കോര്‍ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.