പാലക്കാട്: സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുന്നതും സേവനങ്ങള്‍ മെച്ചപ്പെ ടുത്താനുമുള്ള ‘എന്റെ ജില്ലാ’ ആപ്പ് ജനങ്ങളിലേക്ക് എത്തിക്കുന്ന തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും നെഹ്റു യുവ കേ ന്ദ്രയുടെയും നേതൃത്വത്തില്‍ ആപ്പ് ഡൗണ്‍ലോഡിങ് ക്യാമ്പയിനു തുടക്കമായി.
എന്റെ ജില്ല’ മൊബൈല്‍ ആപ്പ് മെഗാ ഡൗണ്‍ലോഡിങ് ക്യാംപെ യ്ന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തി ക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ആപ്പ് എല്ലാവരും പ്രയോജ നപ്പെടുത്തണമെന്നും സര്‍ക്കാര്‍ സേവനങ്ങളും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച അഭിപ്രായങ്ങളും പരാതികള്‍ ഉണ്ടെങ്കില്‍ അതും ഈ ആപ്പ് വഴി ലഭ്യമാകുമെന്നും ഉദ്ഘാടനവേളയില്‍ ജില്ലാ കലക്ടര്‍ പറഞ്ഞു. മുഴുവന്‍ ആളുകളും ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് ജില്ലാകലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
ജനങ്ങള്‍ ചിലസമയങ്ങളില്‍ സര്‍ക്കാര്‍ സേവനങ്ങളില്‍ അതൃപ്തരാ കും. ഇങ്ങനെയുള്ള സമയങ്ങളില്‍ ഫേസ്ബുക്ക് പോലെയുള്ള സോ ഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കമന്റ് ഇടുകയാണ് ജനങ്ങള്‍ ചെ യ്യുന്നത്. ജനങ്ങള്‍ക്ക് ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസുകളെകുറിച്ച് പരാതി ഉണ്ടെങ്കില്‍ അത് ഈ ആപ്പിലൂടെ രേഖപ്പെടുത്താം. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും അറിയിക്കാം. ജില്ല ഭരണകൂടം ഇവ കൃത്യമാ യി നിരീക്ഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സബ് കലക്ട ര്‍ പറഞ്ഞു. ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കു ന്നതാണ്. മുഴുവനാളുകളും ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ജനങ്ങളു ടെ അഭിപ്രായങ്ങളും താല്പര്യങ്ങളും സര്‍ക്കാരിനെ അറിയിക്കാനു ള്ള അവസരമാണ് ‘എന്റെ ജില്ല’ ആപ്പ് വഴി ജനങ്ങള്‍ക്ക് ലഭിക്കുന്ന തെന്ന് സബ് കലക്ടര്‍ ബല്‍പ്രീത് സിംഗ് പറഞ്ഞു.
സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും ഗുണനിലവാരം ഉയര്‍ത്താനുമായി സര്‍ക്കാര്‍ രൂപീ കരിച്ചതാണ് എന്റെ ജില്ല ആപ്പ്. ആപ്പിലൂടെ ഓഫീസുകളുടെ ലൊ ക്കേഷന്‍ ലഭ്യമാകുന്നതിനാല്‍ മറ്റു ജില്ലകളില്‍ നിന്ന് എത്തുന്നവര്‍ ക്ക് കൂടുതല്‍ പ്രയോജനകരമാകും. ജനങ്ങള്‍ക്ക് പരാതികളും അഭി പ്രായങ്ങളും ഈ ആപ്പിലൂടെ അറിയിക്കാം. അഭിപ്രായം പറയുന്നവ രുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. ഓരോ ഓഫീസുകളും നല്‍കുന്ന സേവനങ്ങള്‍ക്ക് ഒന്നുമുതല്‍ അഞ്ചുവരെ റേറ്റിംഗ് രേഖപ്പെടുത്താനും കഴിയും. ഈ ആപ്പ് വഴി സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ പ്രായോഗികമായി ഉപയോഗിക്കാന്‍ കഴിയുമെന്നും ഒളിമ്പ്യന്‍ ശ്രീശങ്കര്‍ മുരളി പറഞ്ഞു.
കലക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ നെഹ്‌റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ പി.അനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓ ഫീസര്‍ പ്രിയ.കെ.ഉണ്ണികൃഷ്ണന്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ പങ്കെ ടുത്തു. സ്വീപ്പ് ജില്ലാ യൂത്ത് ഐക്കണ്‍ കൂടിയായ ഒളിമ്പ്യന്‍ ശ്രീശങ്കര്‍ മുരളിക്ക് ജില്ലാ ഭരണകൂടത്തിന്റെ ഉപഹാരം ജില്ലാ കലക്ടര്‍ സമ്മാ നിച്ചു.
സര്‍ക്കാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പൊതുജനങ്ങ ളില്‍നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനാ യി കേരള സര്‍ക്കാര്‍ തയ്യാറാക്കിയ എന്റെ ജില്ല ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ആപ്പിലൂടെ സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും വിളിക്കാനും കഴിയും. കൂടാതെ, അനുഭവങ്ങള്‍, അവലോകനങ്ങള്‍ എന്നിവ രേഖപ്പെടുത്താനും അവസരമുണ്ട്.