അലനല്ലൂര്‍: ഗ്രാമപഞ്ചായത്തില്‍ ‘ഗ്രാമകം’ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് മുള്ളത്ത് ലത നിര്‍വഹിച്ചു. വനിത ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്ക് കൂടുതല്‍ തൊഴില്‍ സം രംഭങ്ങള്‍ സൃഷ്ടിക്കുമെന്ന് മുളളത്ത് ലത പറഞ്ഞു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത വിത്തനോട്ടില്‍ അധ്യ ക്ഷത വഹിച്ചു. കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍ ശ്രീകല പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ പി.പി സജ്‌ന സത്താര്‍, കെ.അജിത, സി.ഡി.എസ് പ്രസിഡന്റ് സുലോചന, ജിബുമോന്‍ ഡാനിയേല്‍, ഹഫ്‌സ, റംല, ഷൈനി, നുസ്‌റത്ത്, സുനീറ തുടങ്ങിയ വര്‍ സംസാരിച്ചു.