അഗളി: ആദിവാസികളും മനുഷ്യരാണെന്നും മനുഷ്യാവകാശങ്ങള്‍ അവരുടെയും അവകാശങ്ങള്‍ കൂടിയാണെന്നും സമൂഹത്തെ ബോ ധ്യപ്പെടുത്തുന്നതിനായി മനുഷ്യവകാശ ദിനത്തില്‍ കേരള വനിതാ കമ്മിഷന്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. അട്ടപ്പാടിയി ലെ ആദിവാസി ഊരുകളിലെ സ്ത്രീപുരുഷന്മാരെയും കുട്ടികളെ യും നേരില്‍ കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ ആരായും. വിവിധ നിയമ ങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തും. പട്ടികവര്‍ഗ പ്രൊമോട്ട ര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, അംഗനവാടി അധ്യാപികമാര്‍, ജാഗ്രതാസ മിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മനുഷ്യാവകാശങ്ങള്‍ സംര ക്ഷിക്കപ്പെടുന്നതിന് ജാഗ്രതാ സമിതിയുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവത്കരണം നടത്തും. ഡിസംബര്‍ 9ന് കേരള വനിതാ കമ്മി ഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, അംഗങ്ങളായ അഡ്വ.എം.എ സ്.താര, അഡ്വ. ഷിജി ശിവജി, ഷാഹിദാ കമാല്‍, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ എന്നിവരുടെ നേതൃ ത്വത്തില്‍ ഊരുകള്‍ സന്ദര്‍ശിക്കും.
മനുഷ്യാവകാശ ദിനമായ ഡിസംബര്‍ പത്തിന് രാവിലെ 10.30 മുതല്‍ അട്ടപ്പാടി കില പ്രാദേശിക കേന്ദ്രം ഹാളില്‍ നടക്കുന്ന ബോധവത്ക രണ പരിപാടികളുടെ ഉദ്ഘാടനം വനിതാ കമ്മിഷന്‍ അധ്യക്ഷ അ ഡ്വ. പി. സതീദേവി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കമ്മി ഷന്‍ അംഗങ്ങളായ അഡ്വ. എം.എസ്.താര, ഷാഹിദാ കമാല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.സി. നീതു, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതിമുരുകന്‍, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂര്‍ത്തി, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനി ല്‍കുമാര്‍, കേരള വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഐറ്റിഡിപി പ്രൊജക്ട് ഓഫീസര്‍ സുരേഷ് കുമാര്‍ അട്ടപ്പാടിയിലെ പ്രശ്നങ്ങളും പരിഹാര ങ്ങളും എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ്സെടുക്കും. കമ്മി ഷന്‍ അംഗം അഡ്വ. ഷിജി ശിവജി സ്വാഗതവും കമ്മിഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശ്രീകാന്ത് എം. ഗിരിനാഥ് നന്ദിയും പറയും.
കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെ യും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി ഡിസംബര്‍ 14 ന് രാവിലെ 10 ന് അട്ടപ്പാടി ആദിവാസി ഊരു കളിലെ ശിശുമരണം നടന്ന വീടുകള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് ഉച്ച യ്ക്ക് രണ്ടിന് കില ഓഡിറ്റോറിയത്തില്‍ ഈ വിഷയവുമായി ബന്ധ പ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥരുമായി യോഗം ചേരും. തുടര്‍ന്ന്, പൊതു ജനങ്ങള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവരില്‍നിന്നും പരാതികള്‍ സ്വീകരിക്കും. സമിതി മുമ്പാകെ പരാതി നല്‍കാന്‍ താല്പര്യമുള്ള വ്യക്തികള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും യോഗത്തിലെത്തി പരാതി രേഖാമൂലം സമര്‍പ്പിക്കാമെന്ന് സെക്രട്ടറി ഇന്‍ ചാര്‍ജ് അറിയിച്ചു.