അലനല്ലൂര്‍: കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവാസി പെന്ഷന് പ ദ്ധതിക്ക് കേന്ദ്രം സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കേര ള പ്രവാസി സംഘം അലനല്ലൂര്‍ ലോക്കല്‍ കണ്വെന്ഷന് ആവശ്യ പ്പെട്ടു.അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന കണ് വെന്ഷന് മണ്ണാര്‍ക്കാട് ഏരിയ പ്രസിഡന്റ് സൈതലവി ഉദ്ഘാടനം ചെയ്തു.
ലോക കേരള സഭ അംഗം ഡോ.മുബാറക് ഷാനി പദ്ധതി വിശദീകര ണം നടത്തി.മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എ സുദര്ശനകുമാര്, സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ പി മുസ്തഫ,വി അബ്ദുല്‍ സ ലീം,ലോക്കല്‍ സെക്രട്ടറി ടോമി തോമസ്,പ്രവാസി സംഘം ഏരിയ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് മന്നത്ത്,നാസര്‍ എടത്തനാട്ടുകര എന്നിവര്‍ സംബന്ധിച്ചു.പുതിയ ഭാരവാഹികള്‍: പിപി മന്‍സൂര്‍ മാസ്റ്റ ര്‍(പ്രസിഡന്റ്),പിഎം സുരേഷ് കുമാര്‍ (സെക്രട്ടറി),പ്രകാശന് പള്ളി ക്കുന്ന് (ട്രഷറര്‍)