നാട്ടുകല്‍: ദേശീയ പാതയോരത്ത് 55-ാം മൈലില്‍ നിര്‍മാണത്തിലി രിക്കുന്ന സ്വകാര്യ കെട്ടിടത്തിനുള്ളിലെ കിണറില്‍ യുവാവിന്റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി.കൊടക്കാട് സ്വദേ ശിയായ ചേലക്കോടന്‍ നാസറിന്റെ മകന് ആസിഫ് (21) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകീട്ട് നാട്ടു കാരാണ് കിണറില്‍ പൊങ്ങി കിടന്ന മൃതദേഹം കണ്ടത്. വിവ രം ഉടന്‍ നാട്ടുകല്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. വട്ടമ്പ ലത്ത് നിന്നും ഫയര്‍ സ്റ്റേഷന് അസി ഓഫീസര്‍ എകെ ഗോവിന്ദന് കു ട്ടി, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് മുരളീ ധരന്‍,സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു മെക്കാനിക്ക് ഗ്രേഡ് മുര ളീധരന്‍,ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍മാരായ ഷാജി,മിഥിന്, കാര്ത്തികേയന്,മഹേഷ്,ഡ്രൈവര്‍ പ്രദീപ് എന്നിവരടങ്ങുന്ന സം ഘം സ്ഥലത്തെത്തി വല ഉപയോഗിച്ച് മൃതദേഹം പുറത്തെടുക്കുക യായിരുന്നു.മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം കണക്കാക്കു ന്നു.മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയി.നാട്ടുകല്‍ സിഐ സിജോ വര്‍ഗീസ്,എസ് ഐ ഗ്ലാഡി ന് ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.കഴിഞ്ഞ ദിവസം ആസി ഫ് (21)നെ കാണാതായി കാണിച്ച് നാട്ടുകല്‍ പൊലീസില്‍ പരാതി ലഭിച്ചിരുന്നു.