അഗളി: അട്ടപ്പാടിയില്‍ നടക്കുന്നത് ശിശുമരണമല്ല കൊലപാതക മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. അ ട്ടപ്പാടിയിലെത്തി ശിശുമരണങ്ങള്‍ സംഭവിച്ച കുടുംബങ്ങളെ സന്ദര്‍ ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരു ന്നു അദ്ദേഹം. ശിശുമരണം കേരളത്തിന് അപമാനകരമാണ്.വകു പ്പുകളുടെ ഏകോപനമില്ലായ്മയും ഫണ്ട് വിനിയോഗത്തിലെ അപാക തയുമാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാവാന്‍ കാരണമെന്നും ഇക്കാര്യത്തിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എ ടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പെരിന്തല്‍മണ്ണയിലെ സഹകരണ ആശുപത്രിയിലേക്ക് 12 കോടിയാ ണ് ആദിവാസികളുടെ ചികിത്സയുടെ പേരില്‍ നല്‍കിയിരിക്കുന്ന ത്. പാവങ്ങളുടെ പേരില്‍ വന്‍കൊളളയാണ് നടത്തിയിരിക്കുന്നത്. ഇടതുസര്‍ക്കാര്‍ ഗുരുതരമായ വീഴ്ചയും കൃത്യവിലോപമാണ് കാണി ക്കുന്നത്.യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സംവിധാനങ്ങളെയെ ല്ലാം അട്ടി മറിച്ചു. ശിശു മരണം മൂന്ന് ശതമാനം വരെ എത്തിയത് ഇ പ്പോള്‍ 13 ശതമാനമായി ഉയര്‍ന്നു. അട്ടപ്പാടിക്കാര്‍ക്ക് ആവശ്യം താല്‍ കാലിക പരിഹാരങ്ങളല്ല. സ്ഥിരമായ ഒരു പരിഹാരമാണ്. ട്രൈബല്‍ ഏരിയയില്‍ അല്ലാതെ എവിടെയാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേ ണ്ടതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ റേഷനായി ഗര്‍ഭിണികള്‍ക്ക് നല്‍കണം. ലൈസണ്‍ ഓഫീസറെ വെക്കണം.നിലവില്‍ ആദിവാസി ജനവിഭാ ഗം ഉന്നയിച്ച പ്രശ്‌നങ്ങളെല്ലാം തങ്കള്‍ ഗൗരവത്തിലെടുക്കുന്നുവെ ന്നും അവ സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ച് കൃത്യമായ ഫലം കാണു ന്നതിനായി യു.ഡി.എഫ് മുന്നോട്ടുപോവുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു.രാഷ്ട്രീയ വിഷയമായി എടുത്ത് സര്‍ക്കാറിനെ കുറ്റപ്പെടു ത്തുന്നില്ലെന്നും സര്‍ക്കാര്‍ നടപ്പിലാക്കുന്ന നല്ല പദ്ധതികള്‍ക്കെല്ലാം പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ഞുങ്ങള്‍ മരണപ്പെട്ട പുതൂര്‍ പഞ്ചായത്തിലെ വീട്ടിയൂര്‍ സനീഷ് – ഗീത ദമ്പ തികളെയും അഗളി കതിരംപതി ഊരിലെ അയ്യപ്പന്‍ – രമ്യ ദമ്പതിക ളെയും നേരില്‍ കണ്ടു ദുഖത്തില്‍ പങ്ക് ചേര്‍ന്ന നേതാക്കള്‍ കാര്യങ്ങ ളെല്ലാം ചേദിച്ചറിഞ്ഞു.
യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍, മോന്‍സ് ജോസഫ് എം. എല്‍.എ, എ.പി അനില്‍കുമാര്‍ എം.എല്‍.എ, അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ മുന്‍മന്ത്രി അഡ്വ.ബാബു ദിവാകരന്‍, സി.പി ജോണ്‍, ജി.ദേവരാജന്‍, അഡ്വ.എ.എന്‍ രാജന്‍ ബാബു, എന്‍.സി സെബാസ്റ്റ്യന്‍, സുല്‍ഫീക്കര്‍ മയൂരി, അഡ്വ.ജോണ്‍ ജോണ്‍, വി.സി സജീന്ദ്രന്‍, വി.ടി ബല്‍റാം, ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന്‍, മുസ് ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല, യു.ഡി.എഫ് നേതാക്കളായ പി. ബാലഗോപാല്‍, സി.ചന്ദ്രന്‍, സി.വി ബാലചന്ദ്രന്‍, പി.ജെ പൗലോസ്, സിബു സിറിയക്ക്, പി.സി ബേബി, വി.ഡി ജോസഫ്, എം.ആര്‍ സത്യ ന്‍, കെ. രാജന്‍, ഹംസ മുളയങ്കായി, ഈശ്വരി രേശന്‍, കെ.ജെ മാത്യു, എന്‍ കെ രഘുത്തമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ആശുപത്രി ജീവനക്കാരെ കാല്‍തൊട്ട് വഴങ്ങണം: വി.ഡി സതീശന്‍
അഗളി: അട്ടപ്പാടി ട്രൈബല്‍ ആശുപത്രിയിലെ ജീവനക്കാരെ കാ ല്‍തൊട്ട് വണങ്ങണമെന്ന് വി.ഡി സതീശന്‍. അട്ടപ്പാടിയിലെ ട്രൈ ബല്‍ സ്‌പെഷാലിറ്റി ആശുപതിയിലെത്തി ജീവനക്കാരുമായി സം സാരിച്ചതിന് ശേഷമാണ് പ്രതിപക്ഷ നേതാവ് ഇങ്ങനെ പറഞ്ഞ ത്.
ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം അട്ടപ്പാടിയില്‍ നില വില്‍ 426 ഗര്‍ഭിണികളുണ്ട്. ഇതില്‍ 218 ആദിവാസികളില്‍ 191 പേ രും ഹൈ റിസ്‌ക് രോഗികളാണ്. അമ്പത് കിടക്കകളുളള ആശുപത്രി ക്കുളള സ്റ്റാഫ് മാത്രമാണ് നിലവിലുളളത്. എന്നാല്‍ നിലവില്‍ 114 രോഗികള്‍ അഡ്മിറ്റാണ്. മൂന്നുപേര്‍ ചെയ്യേണ്ട ജോലികളാണ് ഒരാള്‍ ഇവിടെ ചെയ്യുന്നത്. അതുകൊണ്ട് ജീവനക്കാരുടെ ആത്മവീര്യം തകര്‍ക്കുകയല്ല അവരെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ട തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.