അഗളി: അട്ടപ്പാടിയില്‍ ബാലാവകാശ കര്‍ത്തവ്യവാഹകരുടെ ടാസ് ക് ഫോഴ്സ് സ്ഥിരം സംവിധാനമാക്കുമെന്നതിനായി ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കുമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാ ന്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു. മാസത്തില്‍ ഒരിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളുടെ യോഗം ചേരണമെന്നും അട്ടപ്പാടിയില്‍ ബാ ലാവകാശ കര്‍ത്തവ്യവാഹകരുടെ യോഗത്തില്‍ അദ്ദേഹം വ്യക്ത മാക്കി.
വിവിധ വകുപ്പുകള്‍ക്കൊപ്പം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തട യുന്നതിന് പോലീസിന്റെ ഹോപ്പ്, ചിരി തുടങ്ങിയ പദ്ധതികള്‍ ഉപ യോഗപ്പെടുത്തണം. സ്‌കൂളുകളില്‍ കളിസ്ഥലം നിര്‍ബന്ധമായും ഉണ്ടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. അട്ടപ്പാടി മേഖലയിലെ ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, നിലവില്‍ നേരിടുന്ന വെല്ലുവിളികള്‍, വിവിധ വകുപ്പുകള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന നൂതന പദ്ധതിക ള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
അഗളി ഗവ. വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ ഐ.സി.ഡി.എസ്, ആരോഗ്യം, ഐ.ടി.ഡി.പി, എക് സൈസ്, വനം, പോലീസ്, പഞ്ചായത്ത്, കുടുംബശ്രീ, വിദ്യാഭ്യാസം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, തഹസി ല്‍ദാര്‍, മഹിലാസമഖ്യ, കാവല്‍, കാവല്‍ പ്ലസ് എന്‍.ജി.ഒ. ഭാരവാഹി കള്‍ എന്നിവര്‍ പങ്കെടുത്തു.