അഗളി: ശിശു മരണം നടന്ന അട്ടപ്പാടിയിലെ തൂവ്വ,വരഗന്‍പാടി ഊ രുകള്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മഹേ ഷ് തോന്നക്കലിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. കാല ങ്ങളായി ഭരണകൂടങ്ങള്‍ അട്ടപ്പാടിയിലെ ജനങ്ങളോട് ചെയ്യുന്ന വ ഞ്ചനയുടെ തുടര്‍ച്ചയാണ് ശിശു മരണങ്ങളിലേക്ക് നയിക്കുന്നതെന്ന് ഫ്രറ്റേണിറ്റി നേതാക്കള്‍ പറഞ്ഞു.
കോട്ടത്തറ ഗവ.ട്രൈബല്‍ ആശുപത്രി വികസനം ഉന്നത തല ഗൂഢാ ലോചനയോടെ തഴയപ്പെട്ടെന്ന പരാതിയും അട്ടപ്പാടിയിലേക്ക് ്അനുവദിക്കുന്ന കോടികളുടെ തുക അര്‍ഹരിലേക്കെത്താതെ എവിടെ ചെലവഴിക്കപ്പെടുന്നെന്ന കാര്യവും സമഗ്രമായ അന്വേഷ ണം നടത്തണം. മാസങ്ങളായി പല ഊരുകളിലും ഭക്ഷ്യക്കിറ്റ് വിത രണം മുടങ്ങിക്കിടക്കുന്നതും ഗര്‍ഭിണികള്‍ക്ക് സാമ്പത്തിക സഹാ യം നല്‍കുന്ന ‘ജനനി ജന്മരക്ഷ’ പദ്ധതി നല്‍കാത്തതും ശമ്പളം കിട്ടാ ത്തതിനാല്‍ എസ്.ടി പ്രെമോട്ടര്‍മാര്‍ സേവനം അവസാനിപ്പിച്ചതും എഴുപതിലധികം ഊരുകളില്‍ കുടുംബ ശ്രീ ‘സാമൂഹിക അടുക്ക ള’കള്‍ നിശ്ചലമായതും സര്‍ക്കാറിന്റെ വീഴ്ച മൂലമാണെന്നും നേതാ ക്കള്‍ പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.എം സാബിര്‍ അഹ്‌സന്‍, ഗായ ത്രി അട്ടപ്പാടി,ജില്ല വൈസ് പ്രസിഡന്റ് ഫിറോസ്.എഫ്. റഹ്മാന്‍, മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയംഗം വസീം സ്വാലിഹ്,പുഷ്പ ടീച്ചര്‍, അഫീഫ് മണ്ണാര്‍ക്കാട് എന്നിവര്‍ സംഘ ത്തിലുണ്ടായിരുന്നു.