മണ്ണാര്‍ക്കാട് : അട്ടപ്പാടിയിലെ ആദിവാസി കോളനികളില്‍ തുടര്‍ ക ഥയായി കൊണ്ടിരിക്കുന്ന ശിശു മരണങ്ങള്‍ ഏറെ വേദനിപ്പിക്കുന്ന തും ഭയാനകരവുമാണെന്ന് എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തിലെ ഏറെ പിന്നോക്കം നില്‍ക്കുന്ന പ്രദേശമായ അട്ടപ്പാടിയില്‍ വിദ്യാഭ്യാസ-ആരോഗ്യ മേ ഖലയില്‍ കഴിഞ്ഞ ആറ് വര്‍ഷമായി കുത്തഴിഞ്ഞ അവസ്ഥയിലാ ണ്. ആരോഗ്യ മേഖലയില്‍ ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ ശിശു മര ണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യില്ലായിരുന്നു. വിവിധ വകുപ്പുകള്‍ അനുവ ദിച്ച കോടിക്കണക്കിന് രൂപ എവിടെ പോയെന്ന് സമഗ്രമായി ഒരു അന്വേഷണം നടത്തണം.അട്ടപ്പാടിയിലെ കുരുന്ന് ജീവനുകള്‍ക്ക് വില കല്‍പ്പിക്കാത്ത സംസ്ഥാന സര്‍ക്കാരിന്‍റെ അനാസ്ഥക്കെതിരെ നാ ളെ എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി അഗളി മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ ജീവന്‍ രക്ഷ വലയം തീര്‍ ക്കുമെന്ന് നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് മനാഫ് കോട്ടോ പ്പാടം, ജനറല്‍ സെക്രട്ടറി സജീര്‍ ഞെട്ടരക്കടവ്, ട്രഷറര്‍ ടി.കെ സഫ്വാന്‍ ആനമൂളി എന്നിവര്‍ സംയുക്ത പ്രസ്ഥാവനയില്‍ അറിയി ച്ചു.