തെങ്കര:കൊയ്‌തെടുത്ത നെല്‍കതിരുകള്‍ കനത്തമഴയില്‍ വെള്ള ത്തില്‍ മുങ്ങി നശിച്ച്കര്‍ഷകന് കനത്ത നഷ്ടം.തെങ്കര ചിറപ്പാടം പാടശേഖ രത്തില്‍ പാട്ടത്തിന് നെല്‍കൃഷിയിറക്കിയ മെഴുകുംപാറ പൂണ്ടയി ല്‍ രാധാകൃഷ്ണനാണ് നഷ്ടം നേരിട്ടത്.മഴയില്‍ ഇടവേള കണ്ട് തിങ്കളാ ഴ്ചയാണ് അതിഥി തൊഴിലാളികളെ വരുത്തി കൊയ്ത്ത് ആരംഭിച്ച ത്.കൊയ്‌തെടുത്ത കതിരുകള്‍ വയലില്‍ വെച്ചിരുന്നതാണ്. ഇതിനി ടെ കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയിലും വൈകീട്ടുമുണ്ടായ കന ത്ത മഴയാണ് ചതിച്ചത്.നെല്ല് മുളപൊട്ടുകയും ചെയ്തിട്ടുണ്ട്.
ചിറപ്പാടം പാടശേഖരത്തിലെ മൂന്നേക്കര്‍ വയല്‍ പാട്ടത്തിനെടുത്താ ണ് ഈ കര്‍ഷകന്‍ നെല്‍കൃഷിയിറക്കിയത്.ഇതിനായി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും രണ്ട് ലക്ഷം രൂപ കാ ര്‍ഷിക വായ്പയുമെടുത്തിരുന്നു.വെള്ളത്തിന് ബുദ്ധിമുട്ട് നേരിടുന്ന സ്ഥലത്ത് കാലവര്‍ഷത്തിന്റെ കനിവ് കണ്ടാണ് ഇത്തവണയും പാട്ട കൃഷി നടത്തിയത്.കൃഷി മുടങ്ങി കിടന്നിരുന്ന വയലില്‍ രണ്ട് വര്‍ ഷത്തോളമായി ഈ കര്‍ഷകന്‍ നെല്‍കൃഷി നടത്തി വരുന്നുണ്ട്.ഉമ വിത്താണ് വിതച്ചിട്ടുള്ളത്.തെങ്കര പഞ്ചായത്തില്‍ തന്നെ ആദ്യമായി കൊയ്ത്ത് ആരംഭിച്ചതും ചിറപ്പാടം പാടശേഖരത്തിലാണ്.എന്നാല്‍ വിടാതെ തുടരുന്ന മഴ കര്‍ഷകനെ കണ്ണീരു കുടിപ്പിക്കുകയാണു ണ്ടായിരിക്കുന്നത്.
ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതാ യി രാധാകൃഷ്ണന്‍ പറയുന്നു.നെല്‍കൃഷിയ്ക്ക് ഇന്‍ഷൂറന്‍സുണ്ട്.ഇത് സംബന്ധിച്ച് കൃഷി വകുപ്പില്‍ പരാതി നല്‍കിയിട്ടുണ്ട്.എന്നാല്‍ ന ഷ്ടപരിഹാരം ലഭിക്കാന്‍ വഴിയില്ലെന്നാണ് അറിയുന്നത്. പ്രകൃതി ക്ഷോഭത്തില്‍ കൃഷിനാശം സംഭവിച്ചതായി കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് കര്‍ഷകന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.നെല്ലു സംഭരണത്തിന് സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ക തിരുകള്‍ വെള്ളത്തില്‍ കിടന്ന് മുള പൊട്ടിയതിനാല്‍ എന്ത് ചെയ്യണ മെന്നറിയാതെ ധര്‍മ്മസങ്കടത്തിലാണ് കര്‍ഷകന്‍.
മണ്ണാര്‍ക്കാട് താലൂക്കില്‍ നെല്‍കൃഷി കാര്യമായി നടക്കുന്ന മേഖല കളില്‍ ഒന്നാണ് തെങ്കര.പഞ്ചായത്തില്‍ ആകെ ഏഴു പാടശേഖരങ്ങ ളിലായി 82 ഹെക്ടര്‍ സ്ഥലത്താണ് നെല്‍കൃഷി നടന്നു വരുന്നത്. ഇ ക്കുറി ഉമ,പൊന്‍മണി വിത്താണ് വിത്താണ് കര്‍ഷകര്‍ വിതച്ചിട്ടുള്ള ത്.ഈ മാസം തന്നെ പാടശേഖരങ്ങളില്‍ കൊയ്ത്ത് വ്യാപകമായേ ക്കും.വിത്തും ഉഴവു കൂലിയുമുള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ സര്‍ ക്കാര്‍ തലത്തില്‍ കര്‍ഷകര്‍ക്ക് ലഭ്യമാകുന്നുണ്ട്.ഇതിന്റെയെല്ലാം പിന്‍ബലത്തിലാണ് ആദായം പ്രതീക്ഷിച്ച് കര്‍ഷകര്‍ നെല്‍കൃഷി തുടരുന്നതും.എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായു ള്ള മഴയുടെ കളി കര്‍ഷകരുടെ പ്രതീക്ഷകളെയാകെ തകിടം മറി യ്ക്കുകയാണ്.