മണ്ണാർക്കാട്: താലൂക്കാശുപത്രിയിൽ നടന്ന ആശുപത്രി മാനേജ്മെ ന്റ് കമ്മിറ്റി യോഗത്തിൽ സൂപ്രണ്ടും നഗരസഭാ ചെയർമാനും വാക്കുത്തർക്കം. സൂപ്രണ്ടിന്റെ ധിക്കാരനടപടികൾ തുടർന്നാൽ എച്ച്.എം.സി. ചെയർമാൻ സ്ഥാനത്ത് തുടരാനില്ലെന്ന് നഗരസഭാ ചെയർമാൻ സി. മുഹമ്മദ്ബഷീർ പറഞ്ഞു.
താലൂക്കാശുപത്രിയിൽ സൂപ്രണ്ടായി തുടരാൻ താത്‌പര്യമില്ലെന്ന് ഡോക്ടർ എൻ.എൻ. പമീലിയും പറഞ്ഞു. നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീറിന്റെ പ്രത്യേക നിർദേശപ്രകാരമാണ് യോഗം വി ളിച്ചുചേർത്തത്. ആശുപത്രി ചെലവിലേക്കുള്ള ചെക്ക് താൻ ഒപ്പി ടുന്നില്ലെന്ന സൂപ്രണ്ടിന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് യോഗം വിളിച്ചുചേർക്കാൻ കാരണമായതെന്ന് മുഹമ്മദ് ബഷീർ പറഞ്ഞു.
കൃത്യമായ വരവുചെലവ് കണക്കുകൾ ബോധ്യപ്പെട്ടാൽ മാത്രമേ ഒപ്പിടുകയുള്ളൂ. ആശുപത്രി നടത്തിപ്പിൽ തികഞ്ഞ അതൃപ്തിയാണ് തനിക്കുള്ളതെന്നും യോഗത്തിൽ ബഷീർ പറഞ്ഞു. നാലുവർഷമാ യി താലൂക്കാശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന താൻ എല്ലാ ജീവ നക്കാർക്കും പ്രചോദനം നൽകിക്കൊണ്ടാണ് കൃത്യനിർവഹണം ന ടത്തുന്നതെന്ന് സൂപ്രണ്ട് പറഞ്ഞു. ചെയർമാന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്.
ചെക്ക് ഒപ്പിടാത്ത കാര്യം താൻ സോഷ്യൽ മീഡിയയിൽ പ്രചരിപ്പി ച്ചിട്ടില്ല. ആശുപത്രി ചെലവുകൾക്കായി ബന്ധപ്പെട്ടവർ സമീപി ക്കു ന്നത് തന്നെയാണ്. കൃത്യമായ വൗച്ചറുകൾ നൽകിയിട്ടും ചെയർമാ ൻ ഒപ്പിട്ടുനൽകുന്നില്ല.
ജീവനക്കാരുടെ ഊർജം കെടുത്തുംവിധമുള്ള തേജോവധമാണ് നട ന്നത് എന്നും സൂപ്രണ്ട് ഡോക്ടർ എൻ.എൻ. പമീലി പറഞ്ഞു. ആശുപ ത്രിയുടെ നല്ല നടത്തിപ്പിനായി ഒരുമിച്ചുപോകാം എന്നും യോഗം തീ രുമാനിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രസീദ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ഷഫീഖ് റഹ്‌മാൻ, കെ. ഇബ്രാഹിം, എം. മനോജ്, വി.വി. ഷൗക്കത്തലി, കെ.പി. ജയരാജ് തുടങ്ങിയവർ സം സാരിച്ചു.