കോട്ടോപ്പാടം: വന്യമൃഗശല്ല്യം പരിഹരിക്കുന്നതിലുള്ള അധികൃത രുടെ അനാസ്ഥക്കെതിരെ കോട്ടോപ്പാടം പഞ്ചായത്ത് മുസ്ലിം ലീഗ് മലയോര മേഖല സംയുക്ത സമിതി ശനിയാഴ്ച കച്ചേരിപ്പറമ്പ് ഫോറ സ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
കോട്ടോപ്പാടം പഞ്ചായത്തിലെ മലയോര മേഖലയായ മേക്കളപ്പാറ, കണ്ടമംഗലം,കച്ചേരിപ്പറമ്പ്,തിരുവിഴാംകുന്ന്,അമ്പലപ്പാറ,കരടിയോട് പ്രദേശങ്ങളില്‍ വന്യജീവി ശല്ല്യം നാള്‍ക്ക് നാള്‍ വര്‍ധിക്കുക യാണ്.കാട്ടാന,കാട്ടുപന്നി,മയില്‍,കുരങ്ങ് തുടങ്ങിയ വന്യജീവികള്‍ മൂലം കഷ്ടപ്പെടുകയാണ് മലയോര ജനത.ഇതിന് പുറമേയാണ് ജീവ നു ഭീഷണിയായി കടുവയും പുലിയമടക്കമുള്ളവയുടെ സാന്നി ദ്ധ്യം.കഴിഞ്ഞ കുറച്ച് മാസങ്ങളോളമായി കാട്ടാന സംഘമാണ് മല യോരമേഖലയിലെ കര്‍ഷകരുടെ ഉറക്കം കെടുത്തുന്നത്. വന്‍തോ തിലുള്ള കൃഷിനാശമാണ് ഇവ വരുത്തി വെക്കുന്നത്.കൃഷി സം രക്ഷിക്കാന്‍ കര്‍ഷകര്‍ക്ക് രാത്രിയിലും കാവലിരിക്കേണ്ട ദുര്‍ഗ തിയിലാണ്.
വന്യജീവികള്‍ കൃഷി നാശം വരുത്തുന്നത് തുടര്‍ന്നിട്ടും തടയിടാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകാ ത്തതിനാല്‍ കൃഷി തന്നെ ഉപേക്ഷിക്കുന്ന വക്കിലെത്തി നില്‍ക്കു കയാണ് കര്‍ഷകര്‍.വനതിര്‍ത്തിയില്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും നാട്ടിലിറങ്ങി വിഹരിക്കുന്ന കാട്ടുമൃഗ ങ്ങളെ വനത്തിലേക്ക് തുരത്തണമെന്ന് കര്‍ഷകര്‍ മുറവിളി കൂട്ടു ന്നുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടാകാത്തത് ജനരോഷത്തിനിട യാക്കുന്നു.
കുങ്കി ആനകളെ ഉപയോഗിച്ച് നാട്ടില്‍ നിന്നും കാട്ടാനകളെ കാട്ടി ലേക്ക് തുരത്തുക,ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, കൃ ഷിനാശത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുസ്ലിം ലീഗ് മലയോര മേഖല സംയുക്ത സമിതിയും സമരരംഗത്തേക്കിറങ്ങുന്നത്.നാലിന് രാവിലെ 10ന് നടക്കുന്ന സമരം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കളും ജനപ്രതിനിധികളും സംബന്ധിക്കും.