ചിറ്റൂര്‍: അടിയന്തരഘട്ടങ്ങളില്‍ ആത്മവിശ്വാസത്തോടെ വിദ്യാര്‍ ത്ഥികള്‍ ഇടപെടണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ജില്ലാ അഗ്‌നി ശമന സേനയുടെ നേതൃത്വത്തില്‍ ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പ്രാഥമിക ശുശ്രൂ ഷ, ദുരന്ത നിവാരണ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു മന്ത്രി. അടിയന്തര ഘട്ടങ്ങളില്‍ മനസാന്നിധ്യം വീണ്ടെ ടുത്ത് പക്വമായി സാഹചര്യത്തെ കൈകാര്യം ചെയ്യാന്‍ കുട്ടികള്‍ ശീലിക്കണം. അതിനായി ഇത്തരം പരിശീലന പരിപാടികള്‍ കുട്ടി കള്‍ക്ക് പ്രയോജനകരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാമ്പുകടി, പാചക വാതക സിലിണ്ടര്‍ അപകടങ്ങള്‍, തീപ്പൊള്ളല്‍, കെട്ടിടങ്ങള്‍ക്ക് തകരാര്‍ സംഭവിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍, വാഹ നാപകടങ്ങള്‍ തുടങ്ങിയ അടിയന്തരഘട്ടങ്ങളില്‍ നടത്തേണ്ട രക്ഷാ പ്രവര്‍ത്തനം, കൂടുതല്‍ അപകടം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധി ക്കേണ്ട കാര്യങ്ങള്‍, പ്രാഥമിക ശുശ്രൂഷ, കൃത്രിമ ശ്വാസോ ച്ഛ്വാ സം, എന്നിവയെ സംബന്ധിക്കുന്ന വിശദമായ ക്ലാസുകളാണ് നല്‍ കിയത്. ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ പ്രവര്‍ത്തിപ്പിക്കേണ്ടത് എങ്ങനെ യെന്നും വിദ്യാര്‍ഥികളെ പരിശീലിപ്പിച്ചു. തീപിടുത്തം, പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറി തുടങ്ങിയവ മോക്ഡ്രില്‍ നടത്തിയാണ് വിശദീകരിച്ചത്. ചിറ്റൂര്‍ ഉപജില്ലയിലെ സ്‌കൂളു കളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം ഇരുനൂറോളം പേര്‍ ശില്പശാലയില്‍ പങ്കെടുത്തു.