കുമരംപുത്തൂര്‍: എംഇഎസ് കോളേജ് പയ്യനെടം റോഡ് നവീകരണം പുനരാരംഭിക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം കനക്കുന്നതി നിടെ കിഫ്ബി സംഘം റോഡ് സന്ദര്‍ശിക്കാനായെത്തി.എത്രയും പെട്ടെന്ന് റോഡ് പ്രവൃത്തി പുനരാരംഭിക്കുന്നതിനായുള്ള പുതിയ പ്രൊഫൈല്‍ ഡ്രോയിംഗ് സമര്‍പ്പിക്കാനും പ്രവൃത്തിക്കാവശ്യമായ യന്ത്രസാമഗ്രികളും മറ്റും എന്ന് എത്തിക്കുമെന്നത് സംബന്ധിച്ച റി പ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കാന്‍ കിഫ്ബി സംഘം കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കി.പൊതുമരാമത്ത് വകുപ്പിനെ പ്രവൃത്തിയില്‍ നി ന്നും ഒഴിവാക്കിയിട്ടുണ്ട്.പകരം കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ റൈറ്റ്‌സിന്റെ മേല്‍നോട്ടവും പയ്യനെടം റോഡ് നവീകരണത്തി ലുണ്ടാകും.
2018 ഡിസംബറിലാണ് പത്ത് കിലോമീറ്റര്‍ ദൂരം വരുന്ന എംഇഎസ് പയ്യനെടം റോഡ് കിഫ്ബിയില്‍ ഉല്‍പ്പെടുത്തി 16.5 കോടി രൂപ ചെ ലവില്‍ നിര്‍മാണം ആരംഭിച്ചത്.എന്നാല്‍ നിര്‍മാണത്തിലെ അപാ കതകള്‍ ചൂണ്ടിക്കാട്ടി 2019 നവംബര്‍ 28ന് കിഫ്ബി സ്റ്റോപ്പ് മെമ്മോ നല്‍കി. പ്ലാന്‍ പ്രകാരമല്ല റോഡ് പ്രവൃത്തികള്‍ നടക്കുന്നതെന്നാ യിരുന്നു കാരണം. നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ഉയരക്കൂടുതലും ഡ്രൈനേജിന്റെ അമിതമായ ഉയരവും കോണ്‍ക്രീറ്റിലെ പ്രശ്നങ്ങളും കിഫ്ബിയും പിഡബ്ല്യുഡിയും തമ്മിലുള്ള ശീതസമരവുമെല്ലാം റോ ഡ് പ്രവൃത്തി നിര്‍ത്തിവെക്കാന്‍ കാരണമായി.ഇതിനിടെ ജനകീയ പ്രതിഷേധം ശക്തമായതോടെ കിഫ്ബി അധികൃതര്‍ സ്ഥലത്തെ ത്തി പരിശോധിക്കുകയും പ്രവൃത്തികള്‍ അശാസ്ത്രീയമാണെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു.നവീകരണം നിലച്ച വിഷയം ഹൈക്കോടതിയില്‍ വരെ എത്തുകയും ചെയ്തു.മൂന്ന് തവണ കോട തിയുടെ ഇടപെടലുണ്ടായി.ഇതേ തുടര്‍ന്ന് അപാകതയുള്ള കള്‍വര്‍ ട്ടുകള്‍ പൊളിച്ചും റോഡ് ഉയരംകൂടിയ ഭാഗം താഴ്ത്തിയും പുരോഗ മിച്ച പ്രവൃത്തികളും നിലക്കുകയായിരുന്നു.
കുണ്ടും കുഴികളുമായി കിടക്കുന്ന റോഡ് നാട്ടുകാരെ തെല്ലൊന്നു മല്ല വലയ്ക്കുന്നത്.നവീകരണം വൈകുന്നതില്‍ പ്രതിഷേധവുമാ യി ബഹുജന പ്രക്ഷോഭങ്ങള്‍ ഉള്‍പ്പടെയുള്ള സമരങ്ങളുമായി പയ്യ നെടം ജനകീയ കൂട്ടാമയ രംഗത്തെത്തിയിട്ടുണ്ട്.അടുത്ത ദിവസം കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കാനിരിക്കെയാണ് കിഫ്ബി സീനിയര്‍ കണ്‍സള്‍ട്ടന്റ് അഫ്‌സല്‍,രാജീവന്‍ എന്നിവര്‍ സന്ദര്‍ശിച്ചത്.കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെകെ ലക്ഷ്മിക്കുട്ടി,വൈസ് പ്രസിഡന്റ് മേരി സന്തോഷ്,സ്ഥിരം സമിതി അധ്യക്ഷന്‍ നൗഫല്‍ തങ്ങള്‍,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മുസ്തഫ വറോടന്‍,പഞ്ചായത്ത് അംഗങ്ങളായ രാജന്‍ ആമ്പാടത്ത്,ഷെമീര്‍,കാദര്‍ കുത്തനിയില്‍,റസീന വറോടന്‍, വിജയ ലക്ഷ്മി,അജിത്ത്,ഹരിദാസന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.