അലനല്ലൂര്‍ :വെല്‍ഫെയര്‍ പാര്‍ട്ടി അലനല്ലൂര്‍ പഞ്ചായത്ത് കമ്മറ്റി പു ന:സംഘടിപ്പിച്ച് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡണ്ടാ യി എല്‍സമ്മ എടത്തനാട്ടുകര, സെക്രട്ടറിയായി പി.വഹാബ്, വൈ സ് പ്രസിഡണ്ടായി സി.എ.ഷാജഹാന്‍,ട്രഷറര്‍ ആയി ടി.കെ. റഹീം എന്നിവരെയും 13 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
മണ്ഡലം പ്രസിഡണ്ട് ജമാല്‍ എടത്തനാട്ടുകര അധ്യക്ഷനായി. പുതി യ മണ്ഡലം പ്രസിഡണ്ടിന് ചടങ്ങില്‍ സ്വീകരണം നല്‍കി.ജില്ലാ മീ ഡിയാ സെക്രട്ടറി കെ.വി. അമീര്‍ ഭൂസമരം, താലൂക്ക് ഓഫീസ് മാര്‍ ച്ച്, മറ്റ് പാര്‍ട്ടി വിഷയങ്ങള്‍ സംസാരിച്ചു . മണ്ഡലം സെക്രട്ടറി കെ. അബ്ദുല്‍ അസീസ് പഞ്ചായത്ത് കമ്മറ്റി തിരഞ്ഞടുപ്പിന് നേതൃത്വം നല്‍കി.മണ്ഡലം വൈസ് പ്രസിഡന്റ് മജീദ് കുന്നപ്പള്ളി സ്വാഗത വും,ട്രഷറര്‍ ടി.കെ.റഹിം നന്ദിയും പറഞ്ഞു.