മണ്ണാര്‍ക്കാട്: ജില്ലാ,മണ്ഡലം ലീഗ് നേതൃത്വത്തേയും സഹ യുഡിഎ ഫ് അംഗങ്ങളെയും വിമര്‍ശിച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡന്റ് അഡ്വ.സികെ ഉമ്മുസല്‍മയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വെറും റബര്‍ സ്റ്റാമ്പാണെ ന്ന് പറഞ്ഞ് കൊണ്ടുള്ള കുറിപ്പില്‍ ബ്ലോക്ക് പഞ്ചായത്തില്‍ പണാധി പത്യവും പുരുഷാധിപത്യവും അഴിമതിയും സ്വജനപക്ഷപാതവുമാ ണ് നടക്കുന്നതെന്നും ആരോപിക്കുന്നു.

സ്ത്രീ ആയതിനാല്‍ മിണ്ടി കൂട,ബ്ലോക്കില്‍ കാര്യങ്ങള്‍ ചെയ്തുകൂട എന്ന നിയന്ത്രണങ്ങളാണ് ഉള്ളതെന്നും ബ്ലോക്കിലെ കാര്യങ്ങള്‍ ചെ യ്യാന്‍ ആണുങ്ങളുണ്ടെന്ന നിലപാടാണെന്നും കുറിപ്പിലുണ്ട്.തന്റെ രാജിക്ക് വേണ്ടി ദാഹിച്ച് നടക്കുകയാണ് ചില ലീഗ് മണ്ഡലം ജില്ലാ നേതാക്കളെന്നും രാജി വെക്കാനുള്ള കാരണം ചോദിച്ചാല്‍ ഉത്തര മില്ലെന്നും കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ മൂന്ന് മാസത്തോളമായി പ്രസിഡന്റിന്റെ രാജിയെ ചൊല്ലി യുള്ള വിവാദം നിലനില്‍ക്കുന്നുണ്ട്.യുഡിഎഫ് അംഗങ്ങള്‍ കൊണ്ട് വന്ന അവിശ്വാസ പ്രമേയം 20ന് ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കുകയാണ് .മുസ്ലിം ലീഗ് കമ്മിറ്റി ഇതിനിടയില്‍ നടത്തിയ ചര്‍ച്ചയില്‍ അവിശ്വാ സ പ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ട് ലീഗ് അംഗങ്ങള്‍ വിട്ട് നില്‍ക്കാ നും ഉമ്മു സല്‍മയുടെ രാജി ഡിസംബര്‍ 20ന് പ്രാബല്ല്യത്തില്‍ വരുന്ന തരത്തില്‍ രാജി കത്ത് അവിശ്വാസ പ്രമേയ ചര്‍ച്ച തിയതിക്ക് മുന്നേ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഏല്‍പ്പിക്കാനും തീരുമാനെടുത്തി രുന്നു.

അഡ്വ.സികെ ഉമ്മുസല്‍മയുടെ അഡ്വ.സികെ ഉമ്മുസല്‍മയുടെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ചുവടെ.

#മണ്ണാർക്കാട്ബ്ലോക്ക്‌പഞ്ചായത്ത്‌#പ്രസിഡന്റ്‌സ്ഥാനംവെറുംറബ്ബർസ്റ്റാമ്പ്‌ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്തൂടെ?,ഉൽഘാടനങ്ങൾ നടത്തിക്കൂടെ?ഭരണപരമായ കാര്യങ്ങൾ നോക്കാൻ ഞങ്ങളുണ്ടിവിടെ (എന്റെ പുരുഷ സഹപ്രവർത്തകരുടെ ഭാഷയിൽ )…………………ഇതിനാണോ ഒരു ബ്ലോക്ക്‌ പ്രസിഡന്റിനെ ജനങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളത്?……. സ്ത്രീക്ക് മിണ്ടിക്കൂടാ……. സ്ത്രീക്ക് ബ്ലോക്കിൽ കാര്യങ്ങൾ ചെയ്ത് കൂടാ അതിനെല്ലാം ആണുങ്ങളുണ്ടിവിടെ…………………………………. പ്രിയമുള്ളവരേ ഇതാണോ ഒരു ബ്ലോക്ക്‌ പ്രസിഡന്റിന്റെ ഡ്യൂട്ടി എന്ന് പറയുന്നത്…വാഹനത്തിൽ യാത്ര ചെയ്യാനും ഉൽഘാടനങ്ങൾ നടത്താനുമാണോ ജനങ്ങളായ നിങ്ങൾ എന്നെ തിരഞ്ഞെടുത്തിട്ടുള്ളത്…അതോ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി, നാടിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിക്കാനോ……. എന്റെ ബ്ലോക്ക്‌ പ്രസിഡണ്ട് എന്ന പദവിയുടെ രാജിക്ക് വേണ്ടി ദാഹിച്ചു നടക്കുകയാണ് ചില മണ്ഡലം ജില്ലാ മുസ്ലിം ലീഗ് നേതാക്കളും എന്റെ സഹപ്രവർത്തകരും… രാജി വെക്കാൻ പ്രസിഡന്റ്‌ ചെയ്ത തെറ്റെന്താണെന്നു ചോദിച്ചാൽ അതിനു ഉത്തരമില്ല……………. പ്രസിഡന്റ്‌ എന്തെങ്കിലും അഴിമതി ചെയ്‌തോ ഇല്ല, ആരുടെ അടുത്ത് നിന്നെങ്കിലും കൈക്കൂലി പ്രസിഡന്റ്‌ വാങ്ങിച്ചോ ഇല്ല, പൊതു മുതൽ ദുരുപയോഗം ചെയ്‌തോ ഇല്ല, സ്വജന പക്ഷപാതം കാണിച്ചോ ഇല്ല, ഇനി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ പ്രസിഡന്റ്‌ ചെയ്‌തോ ഇല്ല…………………………………. പിന്നെന്തിനാ പ്രസിഡന്റിനോട് രാജി ആവശ്യപ്പെടുന്നത്?പ്രസിഡന്റിനെ വിളിച്ചപ്പോൾ ഫോൺ എടുക്കാൻ വൈകി, പ്രസിഡന്റ്‌ ഒരു പരിപാടിയിൽ വെച്ച് കണ്ടപ്പോൾ മിണ്ടിയില്ല……………… ബ്ലോക്കിൽ വന്നപ്പോൾ മൈൻഡ് ചെയ്തില്ല………ഇതിനാണ് ബ്ലോക്ക്‌ പ്രസിഡന്റിനെ മാറ്റുന്നത്,……….രാജി വേണം, പ്രസിഡന്റ്‌ സ്ഥാനം രാജി വെച്ചെ തീരൂ…. ഒരു നിമിഷം പോലും അവളെ ആ സ്ഥാനത്ത് ഞങ്ങൾ ഇരുത്തില്ല………………………………………………. മണ്ണാർക്കാട് ബ്ലോക്ക്‌ പഞ്ചായത്തിൽ പണാധിപത്യവും പുരുഷാധിപത്യവും അഴിമതിയും സ്വജനപക്ഷപാതവുമാണ് നടക്കുന്നത്… ബിസിനസ്‌കാരായ ചില മെമ്പർമാരുടെ ബിസിനെസ്സ് മാത്രമാണ് അവിടെ നടക്കുന്നത്..ഈ മെമ്പർമാരുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുന്ന ചില ഉദ്യോഗസ്ഥന്മാരും ഉണ്ടവിടെ.. ഈ മെമ്പർമാർ പറഞ്ഞാൽ അവർ ലീവെടുക്കുന്നു, ഇവർ പറഞ്ഞാൽ അവിടെ കാര്യങ്ങൾ നടക്കുന്നു……………….. ചില മെമ്പർമാരുടെ അഴിമതിയെ ചോദ്യം ചെയ്തതാണോ പ്രസിഡന്റ്‌ ചെയ്ത തെറ്റ്.? #പ്രസിഡന്റ്‌വെറുംറബ്ബർസ്റ്റാമ്പ്‌… അവർ പറയുന്ന സ്ഥലത്ത് ഒപ്പിടാൻ പറഞ്ഞാൽ ഒപ്പിട്ടു കൊടുക്കുക…. ഒപ്പിട്ടു കൊടുക്കുന്ന സമയം എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് ചൂണ്ടി കാണിക്കാൻ പോലും പ്രസിഡന്റിനു അധികാരമില്ല…… ഉദ്യോഗസ്ഥൻമാരുടെ അടുത്ത് സംസാരിക്കാൻ പ്രസിഡന്റിന് അനുവാദമില്ല……. പ്രസിഡന്റ്‌ സംസാരിച്ചാൽ പ്രസിഡന്റ്‌ ധിക്കാരിയും അഹങ്കാരിയുമായി… ജനാധിപത്യം പണാധിപത്യമായി മാറുന്ന അവസ്ഥ 🙏🙏

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!