അഗളി: സമസ്തയുടെ ദീര്‍ഘകാലത്തെ കാര്യദര്‍ശിയായിരുന്ന ശംസു ല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ പേരും പെരുമയും ആഗ്രഹി ക്കാത്ത പണ്ഡിതര്‍ക്കിടയിലെ സൂഫീവര്യനായിരുന്നുവെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.അട്ടപ്പാടി ചെമ്മണ്ണൂര്‍ ശംസുല്‍ ഉലമ എജ്യു സോണില്‍ നടന്ന ഉറൂസില്‍ ഉദ്ഘാ ടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ.അലവി ഫൈസി കുളപ്പറമ്പ് അധ്യക്ഷനായി.അട്ടപ്പാടി ഖാസി പാ ണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നി ര്‍വഹിച്ചു. എ.എം നൗഷാദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. കെ .സി അബൂബക്കര്‍ ദാരിമി,സി.മുഹമ്മദലി ഫൈസി,സി.മുഹമ്മദ്കുട്ടി ഫൈസി,ഉസ്മാന്‍ ഫൈസി,കെ.പി സൈനുദ്ദീന്‍ ഫൈസി,എം.ടി മുസ്ഥഫ അഷ്‌റഫി കക്കുപ്പടി,സുലൈമാന്‍ ഫൈസി,അഡ്വ.നാസര്‍ കാളമ്പാറ,സൈദ്ഹുസൈന്‍ തങ്ങള്‍,നിസാബുദ്ദീന്‍ ഫൈസി,ജബ്ബാര്‍ മാസ്റ്റര്‍,കബീര്‍ അന്‍വരി,ഹബീബ് ഫൈസി,ഷമീര്‍ ഫൈസി, അന്‍ വര്‍ സ്വാദിഖ് ഫൈസി,ടി.എ സലാം മാസ്റ്റര്‍,റഹീം ഫൈസി, പി.ബാ പ്പുട്ടി ഹാജി,വാഹിദ് ഫൈസി,പി.മുഹമ്മദ്,ഖാജാ ദാരിമി,റഷീദ് അ ന്‍വരി,മൂസ ദാരിമി,പി.എ അബ്ദുല്‍ മുത്തലിഫ്,ശംസുദ്ദീന്‍ ഫൈ സി മുക്കാലി,സഅദ് ഹസന്‍ സഖാഫി കക്കുപ്പടി,അബ്ദുറഹ്മാന്‍ ഹൈ തമി കള്ളമല,ഷനൂബ് ഫൈസി താവളം,,ഫൈസല്‍ അന്‍വരി കോട്ടത്തറ,സിദ്ദീഖ് മുസ്ലിയാര്‍ ആനക്കട്ടി,നാസര്‍ ഫൈസി പുതൂര്‍, സുബൈര്‍ ദാരിമി,പി.എ അബ്ദുല്‍ മുത്തലിഫ്,അബ്ദുല്ല നാലകത്ത്, സൈദലവി അന്‍വരി സംബന്ധിച്ചു.
ഉറൂസിനോടനുബന്ധിച്ച് ഉദ്ഘാടന സംഗമം,മതപ്രഭാഷണം,മൗലിദ് പാരായണം,ദുആ സംഗമം,അന്നദാനം എന്നിവ നടന്നു.