പാലക്കാട്: പ്രൊബേഷന്‍ നിയമ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ ക്ക് ലഭിക്കണമെന്ന് ജില്ലാ ജഡ്ജ് ഡോ.ബി.കലാം പാഷ. കേരള നിയ മസഭയുടെ ആദ്യ നിയമ വകുപ്പ് മന്ത്രി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരു ടെ ജന്മദിനം പ്രൊബേഷന്‍ ദിനമായി ആചരിക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അ ദ്ദേഹം. പാലക്കാട് സായൂജ്യം റസിഡന്‍സിയില്‍ നടന്ന പരിപാടിയി ല്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ.ആനന്ദന്‍ അധ്യക്ഷനായി. നല്ല നടപ്പ് നിയമത്തെക്കുറിച്ച് അഡ്വ.റസാഖ്, സംസ്ഥാന പ്രൊബേഷന്‍ നയ ത്തെകുറിച്ചും വിവിധ ധനസഹായ പദ്ധതികളെകുറിച്ചും ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ. ആനന്ദന്‍, കുറ്റവാളിയും മനശാസ്ത്ര വും എന്ന വിഷയത്തിൽ അശോകന്‍ നെന്മാറയും ക്ലാസെടുത്തു. പോലീസ്, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജയില്‍ ജീവനക്കാര്‍, അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, സാമൂഹി കനീതി,  വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നി വര്‍ പങ്കെടുത്തു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് രണ്ട് പി.സു ബീഷ്, പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഷീബ, ജില്ലാ പ്രൊ ബേഷന്‍ ഓഫീസര്‍ ഗ്രേഡ് രണ്ട് എസ്.സജിത എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!