കോട്ടോപ്പാടം: അഭിരുചിക്കനുസൃതമായി ഗുണപ്രദമായ വിദ്യാഭ്യാ സവും പഠനനേട്ടവും ഉയര്‍ന്ന ജീവിതനിലവാരവും കൈവരിക്കുന്ന തിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ കോ ട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റി നടപ്പാക്കുന്ന ക്ലാപ് സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് പ്രതി ഭാ നിര്‍ണയ പരീക്ഷയോടെ തുടക്കമായി.
നാല് കേന്ദ്രങ്ങളിലായി നടത്തിയ ടാലന്റ് ടെസ്റ്റില്‍ ഇരുനൂറോളം വി ദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.ഉയര്‍ന്ന സ്‌കോര്‍ നേടുന്ന അമ്പത് പേരെ കരിയര്‍ ആന്റ് ലീഡര്‍ഷിപ്പ് ആക്ടിവേഷന്‍ പ്രോജക്ടില്‍ ഉള്‍പ്പെടു ത്തി സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍,വിവിധ മത്സര പരീക്ഷക ള്‍,വ്യക്തിത്വ വികസനം,നേതൃപാടവം,ജീവിത നൈപുണി വികസ നം തുടങ്ങിയവയില്‍ പത്ത് വര്‍ഷത്തേക്ക് സൗജന്യ പരിശീലനം ന ല്‍കും.വിദ്യാഭ്യാസ,സാമൂഹ്യ രംഗങ്ങളില്‍ വന്‍കുതിപ്പിന് കോട്ടോ പ്പാടത്തെ സജ്ജമാക്കുന്നതിനാണ് ക്ലാപ് വഴിയൊരുക്കുന്നത്.
കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ.അബൂബക്കര്‍ ഉദ്ഘാട നം ചെയ്തു.ഗേറ്റ്‌സ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അസീസ് കോട്ടോപ്പാടം,ഗ്രാമപഞ്ചായത്തംഗം കെ .ടി.അബ്ദുള്ള,റഷീദ് കല്ലടി,എം.പി. സാദിഖ്,എം.മുഹമ്മദലി മിഷ് കാത്തി,ഇ.പി.റഷീദ്,ഒ.മുഹമ്മദലി,എ.കെ.കുഞ്ഞയമു,അക്കാദമിക് വിങ് ചെയര്‍മാന്‍ സിദ്ദീഖ് പാറോക്കോട്, കണ്‍വീനര്‍ സലീം നാലക ത്ത്, കോ-ഓര്‍ഡിനേറ്റര്‍ കെ. എ.ഹുസ്‌നി മുബാറക്,എന്‍.ഒ.സലീം, ഫൈസല്‍ കല്ലടി എന്നിവര്‍ സംസാരിച്ചു.
കൊമ്പം അന്‍സാറുല്‍ ഇസ്ലാം മദ്രസയില്‍ ഗ്രാമപഞ്ചായത്ത് ആരോ ഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.റജീനയും പുറ്റാനി ക്കാട് വി.എ.എല്‍.പി.എസില്‍ ഗ്രാമപഞ്ചായത്തംഗം ഹംസ കിളയി ലും തിരുവഴാംകുന്ന് സി.പി.എ. യു.പി.എസില്‍ ഗേറ്റ്‌സ് സെക്രട്ടറി എ.കെ.കുഞ്ഞയമുവും ഉദ്ഘാടനം ചെയ്തു.എം.അബ്ബാസ്, എന്‍.ഒ. ഷിഹാബുദ്ദീന്‍,കെ.ടി.ഹാരിസ്,ബഷീര്‍ അമ്പാഴക്കോട്, കെ.എച്ച്. ഫഹദ്,സി.കെ.റിയാസ്,കെ.യു.ഹംസ,റാഷിഖ് കൊങ്ങത്ത്, കെ. ജസീന,പി.ഫിറോസ ബീഗം,എം.എ. മുത്തലിബ്,എം.അന്‍ഷിഫ്, സി.പി.ഫാറൂഖ്,പി.സിദാന്‍,ഇ.അനു ഷർവാൻ നേതൃത്വം നല്‍കി.