തച്ചമ്പാറ: കൃഷിയില്‍ ആത്മസംതൃപ്തിയുടെ ആനന്ദം നുകരുന്ന കര്‍ ഷകനായ തച്ചമ്പാറ സ്വദേശി കല്ലുവേലില്‍ ജോര്‍ജിന് കുരുമുളക് കൃഷിയില്‍ ദേശീയപുരസ്‌കാരം.കേന്ദ്ര കൃഷി കര്‍ഷകക്ഷേമ മന്ത്രാലയത്തില്‍ നിന്നും സസ്യ ജനിതകഘടന രക്ഷകനായ കര്‍ഷ കനുള്ള അംഗീകാരമാണ് ജോര്‍ജിനു ലഭിച്ചത്.അഗളി പെപ്പര്‍ എന്ന ഗുണമേന്‍മയുള്ള ഇനം കണ്ടെത്തി കൃഷി ചെയ്യുകയും വിപണനം നടത്തുകയും ചെയ്യുന്നതിനാണ് ജോര്‍ജിനെ തേടി ദേശീയപുരസ്‌കാ രം എത്തിയത്.കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രം വഴി യാണ് അപേക്ഷ സമര്‍പ്പിച്ചത്.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.കഴിഞ്ഞ 11ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വെച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് ടോമറില്‍ നി ന്നും പുരസ്‌കാരം ഏറ്റുവാങ്ങി.
അട്ടപ്പാടിയുടെ മലമടക്കുകകളിലെ കുരുമുളക് തോട്ടത്തില്‍ ഉദിച്ചു യര്‍ന്ന് നില്‍ക്കുന്ന അഗളി പെപ്പറിന് സവിശേഷതകള്‍ ഏറെയാണ്. ഉണങ്ങിയാല്‍ പത്തരമാറ്റ് തിളക്കമാണ് ഈ കറുത്ത തങ്കത്തിന്. അ മ്പത് ശതമാനത്തോളം ഉണക്ക് കുരുമുളക് കിട്ടുന്നുവെന്നതാണ് ഏ റ്റവും വലിയ പ്രത്യേകത.ഉണങ്ങിയാല്‍ മണികള്‍ക്ക് നല്ല ദൃഢതയും മുഴുപ്പും രൂപഭദ്രതയും മാത്രമല്ല ആകര്‍ഷകമായ കറുപ്പുമുണ്ടെന്ന തും അഗളി പെപ്പറിനെ വിപണിയിലെ താരമാക്കുന്നു.അഞ്ചു മുത ല്‍ 40 വര്‍ഷം വരെ പ്രായമുള്ള കൊടികളില്‍ നിന്നും 8-10 കിലോ ഗ്രാം വരെ പച്ചക്കുരുമുളക് ലഭിക്കും.സാധാരണ ഇനങ്ങളുടെ ഒരു കിലോ പച്ചക്കുരുമുളക് ഉണങ്ങിയാല്‍ പരമാവധി 300 -350 ഗ്രാം ഉണ ക്ക കുരുമുളക് ലഭിക്കുമെങ്കില്‍ അഗളി പെപ്പറിന് ഇത് അര കിലോ വരെയാണ്.
2017ല്‍ കേന്ദ്ര സസ്യ വൈവിധ്യ കര്‍ഷക അവകാശ സംരക്ഷണ അ തോറിറ്റിയുടെ പേറ്റന്റ് ലഭിച്ചിട്ടുണ്ട്.അത് കൊണ്ട് തന്നെ അഗളി പെ പ്പര്‍ എന്ന പേരില്‍ സവിശേഷ ഇനത്തിന്റെ തൈകള്‍ ഉത്പാദിപ്പിച്ചു വില്‍ക്കാനുള്ള അവകാശം ജോര്‍ജിനുമാത്രമുള്ളതാണ്. നാരായ ക്കൊടി ഇനത്തില്‍ പെടുന്ന ഈ കറുത്ത തങ്കത്തിന് ഭൂപ്രദേശ സൂച കത്തിന്റെ പേരില്‍ എന്തെങ്കിലും ഗുണം ലഭിച്ചേക്കാമെന്നതിനാലാ ണ് അഗളി പെപ്പര്‍ എന്ന വിളിപ്പേരു നല്‍കിയത്.കോട്ടയം കുറവില ങ്ങാട് നിന്നും വല്ല്യപ്പന്‍ കൊണ്ട് നട്ട കുരുമുളക് വള്ളിയെ പരിപോ ഷിപ്പിച്ചെടുത്തതാണ് അഗളി പെപ്പര്‍.അഗളി മുണ്ടന്‍പാറയിലെ തറ വാടിനോട് ചേര്‍ന്നുള്ള ജോര്‍ജിന്റെ തോട്ടത്തില്‍ ഈ കറുത്ത പൊ ന്ന് സമൃദ്ധമായി വിളയുന്നുണ്ട്.അച്ചന്‍മുക്കിലുള്ള ജോര്‍ജിന്റെ നഴ് സറിയില്‍ അഗളി പെപ്പര്‍ തൈകള്‍ സുലഭമാണ്.ഭാര്യ :ജിജി ജോര്‍ജ്., മക്കള്‍:ഫാ.ക്രിസ്റ്റോ കല്ലുവേലില്‍, ക്ലിന്റോ ജോര്‍ജ്, ടോംജോര്‍ജ്. ഫോണ്‍: 99615 56318.