പാലക്കാട്: പാലക്കാടന്‍ സമതലങ്ങളുടെ ചൂടില്‍ നിന്നും നെല്ലിയാ മ്പതി മലനിരകളുടെ കുളിര്‍മ്മയുള്ള കാഴ്ചകള്‍ കാണാന്‍ ഇനി ആന വണ്ടിയില്‍ യാത്ര പോകാം.കെ.എസ്.ആര്‍.ടി.സിയുടെ പാലക്കാട് – നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്ക് തുടക്കമായി. കെ.എസ്.ആര്‍. ടി. സിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലൊ രു ടൂര്‍ പാക്കേജ് ഒരുക്കുന്നത്.യാത്രാ സംഘം പ്രഭാത ഭക്ഷണത്തിനാ യി പോത്തുണ്ടിയില്‍ നിര്‍ത്തുകയും തുടര്‍ന്ന് 10 ന് വരയാടുമല വ്യൂ പോയിന്റിലേക്കെത്തി. 10.30 ഓടെ അടുത്ത വ്യൂ പോയിന്റായ സീ താര്‍കുണ്ടിലേയ്ക്ക് തിരിച്ചു.വരയാടുമല, സീതാര്‍കുണ്ട്, കേശവന്‍ പാറ വ്യൂ പോയന്റുകള്‍, ഗവ. ഓറഞ്ച് ഫാം, പോത്തുപാറ തേയില എസ്റ്റേറ്റ്, പോത്തുണ്ടി ഡാം എന്നിവിടങ്ങളാണ് സംഘം സന്ദര്‍ശിക്കു ക.തിരിച്ചു. രാത്രി എട്ടോടെ തിരിച്ച് പാലക്കാട് എത്തുന്ന വിധത്തി ലാണ് ഉല്ലാസയാത്ര ക്രമീകരിച്ചിരിക്കുന്നത്.ബുക്ക് ചെയ്തവരില്‍ പൊ തുജനങ്ങളും ഉ ദ്യോഗസ്ഥരും ഉള്‍പ്പെടുമെന്ന് ജില്ലാ ട്രാന്‍സ്‌പോ ര്‍ട്ട് ഓഫീസര്‍ അറി യിച്ചു.

ഇന്ന് രാവിലെ ഏഴിന് പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് ആരംഭിച്ച വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി നിര്‍വഹിച്ചു. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എ. ഉബൈദ്, ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ വി. സഞ്ജീവ് കു മാര്‍, വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ഇന്‍ -ചാര്‍ജ് വിജയകുമാര്‍, ഇന്‍സ്‌പെ ക്ടര്‍ പി.എസ്. മഹേഷ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസി ഡന്റ് മുഹമ്മദ് റാഫി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഫ്‌ലാഗ് ഓഫ് കര്‍മ്മത്തില്‍ പങ്കെടുത്തു.

മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന 35 പേരടങ്ങുന്നതാണ് ഒരു ടൂര്‍ പാക്കേജ്. ഒരാള്‍ക്ക് 600 രൂപയാണ് ചാര്‍ജ്ജ്. പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈ കീട്ടുള്ള ചായ, ലഘുഭക്ഷണം എന്നിവയും ഇതിലുള്‍പ്പെടും. സം സ്ഥാനത്തിന്റെ ഏത് ഭാഗത്ത് നിന്നുള്ളവര്‍ക്കും പാലക്കാട് – നെ ല്ലിയാമ്പതി ഉല്ലാസയാത്രയ്ക്ക് ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങ ള്‍ക്ക് 9495450394, 9947086128, 9249593579.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!