അലനല്ലൂര്‍ പഞ്ചായത്തിലെ മലയോര മേഖലയായ ഉപ്പുകുളത്ത് വള ര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയുള്ള വന്യജീവി ആക്രമണത്തിന് അറുതി യാകുന്നില്ല.ഉപ്പുകുളം,കിളയപ്പാടം പടുകുണ്ടില്‍ മുഹമ്മദുപ്പായുടെ മേയാന്‍ വിട്ട ആടുകളില്‍ ഒന്നിനെ വന്യജീവി കൊന്ന് തിന്നുകയും മറ്റൊന്നിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.കപ്പി എന്‍ എ സ്എസ് എസ്‌റ്റേറ്റില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭ വം.
ആടുകളെ ആക്രമിച്ചത് പുലിയാണെന്നാണ് പറയപ്പെടുന്നത്. എസ് റ്റേറ്റില്‍ മേയാന്‍ വിട്ട പശുവിനെ കറക്കുന്നതിനായി വീട്ടിലേക്ക് കൊണ്ട് വരാനായി എത്തിയ സമീപവാസിയായ വെള്ളേങ്ങര സലാ മാണ് ആടുകളെ പുലി ആക്രമിക്കുന്നത് കണ്ടത്.ബഹളം വെച്ചതോ ടെ വന്യജീവി ആടിനെ സ്ഥലത്ത് ഉപേക്ഷിച്ച് ഓടിമറയുകയായിരു ന്നു.വിവരം മുഹമ്മദുപ്പാനെ അറിയിക്കുകയായിരുന്നു.പരിക്കേറ്റ ആടിനെ വീട്ടിലേക്കെത്തിച്ച ശേഷം മറ്റുള്ള ആടുകളെ തിരക്കി എസ്റ്റേറ്റിന്റെ മുകള്‍ ഭാഗത്തെത്തിയപ്പോഴാണ് ഒരു ആടിനെ കൊ ന്ന് തിന്ന നിലയില്‍ കണ്ടെത്തിയത്.വിവരമറിയിച്ചതിന്റെ അടി സ്ഥാനത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാന്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം കല്ലംപള്ളിയാലിലെ കുളങ്ങര മമ്മദിന്റെ മേയാന്‍ രണ്ട് പശുക്കളെ എന്‍എസ്എസ് എസ്റ്റേറ്റില്‍ ഇടിയംപൊട്ടി ഭാഗത്ത് വച്ച് പുലി ആക്രമിച്ചിരുന്നു.മേയാന്‍ വിട്ട ആര്യാടന്‍ ഹാജിറയുടെ ആടിന് നേരെയും വന്യജീവിയുടെ ആക്രമണമുണ്ടായി. മാസങ്ങ ളോളമായി മലയോര മേഖലയില്‍ ജീവിതം ഭീതിയുടെ മുള്‍മുനയി ലാണ്.നിരവധി വളര്‍ത്തുമൃഗങ്ങളെ വന്യജീവി ഇരയാക്കിയിട്ടുണ്ട്. രണ്ട് പേരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.കടുവയും പുലിയുമെല്ലാം മലയോര ഗ്രാമത്തിന്റെ പേടി സ്വപ്‌നമായി മാറി കഴിഞ്ഞു. കര്‍ഷ കരുടെ ഉപജീവനമാര്‍ഗമായ ആടിനേയും പശുവിനേയുമെല്ലാം ആ ക്രമിച്ച് പരിക്കേല്‍പ്പിച്ചും കൊന്ന് തിന്നും വന്യജീവികള്‍ വിലസു മ്പോള്‍ ഇവയെ കുടുക്കാനായി വനംവകുപ്പ് പിലാച്ചോലയില്‍ സ്ഥാ പിച്ച കെണി നോക്കുകുത്തിയായി മാറുകയാണ്.വന്യമൃഗ ആക്രമ ണത്തിന് യാതൊരു അയവും വരാത്ത സാഹചര്യത്തില്‍ ജനജീവി തം സുരക്ഷിതമാക്കാന്‍ വനംവകുപ്പ് ഫലപ്രദമായ നടപടികള്‍ സ്വീ കരിക്കണമെന്നും പിലാച്ചോലയിലെ കൂട് മാറ്റി സ്ഥാപിക്കണമെ ന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.