മണ്ണാര്‍ക്കാട്: സ്വാതന്ത്ര്യാനന്തരം രാജ്യം കെട്ടിപ്പടുത്ത ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘദര്‍ശിത്വമാണ് ഇന്ത്യ ഇന്നും ലോക രാജ്യങ്ങ ളുടെ നേതൃത്വ സ്ഥാനത്തിരിക്കുന്നതെന്ന് മണ്ണാര്‍ക്കാട് നഗരസഭ ചെ യര്‍മാന്‍ സി മുഹമ്മദ് ബഷീര്‍.നെഹ്‌റു യുവകേന്ദ്ര സ്ഥാപക ദിന ത്തോടനുബന്ധഇച്ച് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ഹാളില്‍ നടന്ന നെഹ് റു അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം.നെഹ്റു യുവ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ എം. അനി ല്‍കുമാര്‍ അധ്യക്ഷനായി.കെപിഎസ് പയ്യനെടം അനുസ്മരണ പ്രഭാ ഷണം നടത്തി.രാജന്‍ ആമ്പാടത്ത്,കാസിം ആലായന്‍,ലോവിസ് ജോ യ് എ,ഷീന.ആര്‍,സുധിന എസ് എന്നിവര്‍ സംസാരിച്ചു.