മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വേ ണ്ടത്ര ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിക്കണമെന്നും കോ വിഡ് സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമാകുന്നത് വരെ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടരുതെന്നും മുസ്ലിം സര്‍വീസ് സൊസൈറ്റി ജില്ലാ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെ ട്ടു.കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിലുള്ള നടപടി ക്ര മങ്ങള്‍ ലഘൂകരിക്കണമെന്നും കാലവിളംബം ഒഴിവാക്കണം. ജില്ല യിലെ എം.എസ്.എസ് യൂണിറ്റുകള്‍ ശാക്തീകരിക്കുന്നതിനും ജീവ കാരുണ്യ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും തീ രുമാനിച്ചു.
അറക്കല്‍ അബ്ദുള്ളക്കുട്ടി സ്മാരക എം.എസ്. എസ് കോംപ്ലക്‌സില്‍ നടന്ന യോഗത്തില്‍ പ്രസിഡണ്ട് എം.പി.എ.ബക്കര്‍ മാസ്റ്റര്‍ അധ്യ ക്ഷനായി.സെക്രട്ടറി എം.കെ.അബ്ദുല്‍ റഹ്മാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എം.ഇസ്മയില്‍ ഫാറൂഖ്, ഹമീദ് കൊമ്പത്ത്, പി.മൊയ്തീ ന്‍,സി.മുഹമ്മദ് ഷെരീഫ്, മുഹമ്മദലിആലായന്‍,പി.കെ.ഉമ്മര്‍, എം. കെ.മുഹമ്മദലി,എം.യൂനുസ്,സിദ്ദീഖ് പാറോക്കോട്, കെ.അബൂബ ക്കര്‍,പി.ഹസ്സന്‍ ഹാജി,എം. ഷാഹിദ്,കെ.സി. മുഹമ്മദലി,കെ. പി. ടി.നാസര്‍,ബി.അബ്ബാസ്,സി.കെ.അബ്ദുല്‍ നാസര്‍,അബ്ദുല്‍ ലത്തീഫ്, പി.ഉമ്മര്‍,എസ്.അബ്ദുല്‍റഹ്മാന്‍,സി.മുജീബ് റഹ്മാന്‍, യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് കെ.എച്ച്.ഫഹദ്,സെക്രട്ടറി കെ.എ.ഹുസ്‌നി മു ബാറക്, ഭാരവാഹികളായ സഫ് വാന്‍ നാട്ടുകല്‍, കെ.അഫ്‌സല്‍ പ്രസംഗിച്ചു.സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം.പി.മുഹമ്മദ് പൂപ്പലം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പ്രസിഡണ്ടായി എം.കെ. അബ്ദുല്‍ റഹ്മാനേയും സെക്രട്ടറിയായി ഹമീദ് കൊമ്പത്തിനേയും തെരഞ്ഞെടുത്തു.മറ്റ് ഭാരവാഹികള്‍: മുഹമ്മദലി ആലായന്‍,പി.മൊയ്തീന്‍, എ.അബ്ദുല്‍ ജബ്ബാര്‍, എസ്. അബ്ദുല്‍ റഹ്മാന്‍(വൈസ് പ്രസിഡണ്ടുമാര്‍), എം.കെ.മുഹമ്മദലി ,അബൂബക്കര്‍ കാപ്പുങ്ങല്‍,എ.അബ്ദുല്‍ റഹീം,എ.ഷാഹുല്‍ ഹമീദ് (ജോയിന്റ് സെക്രട്ടറിമാര്‍),എം.പി.എ.ബക്കര്‍(ട്രഷറര്‍), സി.മുഹമ്മദ് ഷെരീഫ്,ഐ .മുഹമ്മദ്(സംസ്ഥാന കൗണ്‍സിലര്‍മാര്‍).