മണ്ണാര്‍ക്കാട്: 43 വയസ്സുകാരിയുടെ ഗര്‍ഭാശയത്തില്‍ നിന്നും മൂന്ന് കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തു.വട്ടമ്പലം മദര്‍ കെയര്‍ ആ ശുപത്രിയിലെ പ്രമുഖ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ.ആസ്യ കെ നാസറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് മുഴ നീ ക്കം ചെയ്തത്. ഭക്ഷണം കഴിക്കുന്നതിനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്നാ ണ് യുവതി ചികിത്സ തേടിയത്.സ്‌കാന്‍ ചെയ്തു നോക്കിയപ്പോള്‍ ഗര്‍ ഭാശയത്തില്‍ മുഴയുള്ളതായി കാണപ്പെട്ടു. തുടര്‍ന്ന് നടന്ന ശാസ്ത്ര ക്രിയയിലൂടെയാണ് 20 സെന്റിമീറ്റര്‍ നീളവും മൂന്ന് കിലോഗ്രാം തൂക്കവുമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തത്. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.