തച്ചനാട്ടുകര:ഇരുവൃക്കകളും തകരാറിലായി പ്രയാസം നേരിടുന്ന യുവാവിന്റെ ചികിത്സക്കായി ചോളോട് ഫന്റാസ്റ്റിക് ആര്‍ട്‌സ് ആ ന്‍ഡ് സ്‌പോര്‍ട്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലൂടെ സ്വരൂപിച്ച തുക സാമൂഹ്യ പ്രവര്‍ത്തകന്‍ ഷമീര്‍ കുന്നമംഗലം ചികിത്സാ കമ്മിറ്റി ചെ യര്‍മാന്‍ കെപിഎം സലീം,കണ്‍വീനര്‍ അഭിജിത്ത് എന്നിവരെ ഏല്‍ പ്പിച്ചു.തച്ചനാട്ടുകര ചെത്തല്ലൂര്‍ സ്വദേശി കെ അബ്ബാസിന്റെ ചികി ത്സക്കായി 172748 രൂപയാണ് കൈമാറിയത്.ഭാരവാഹികളായ മുസ്ത ഫ(കുഞ്ഞൂട്ടി),നൗഷാദ്,സിദ്ധീഖ്,സലാം,സലീം,നൗഫല്‍,ഷാഫി,ഫാറൂഖ്,ഷാജി, മുഹമ്മദാലി,ഷബീബ് എന്നിവര്‍ ഫുട്‌ബോള്‍ ടൂര്‍ണമെ ന്റിന് നേതൃത്വം നല്‍കി.