മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ജീവനക്കാരുടെ ധി ക്കാരപരമായ സമീപനങ്ങളില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവരോഷം സംഘടിപ്പിച്ചു. യൂത്ത് ലീഗ് ജില്ലാ നേതാവും അധ്യാപകനും ഭിന്നശേ ഷിക്കാരനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.പി.എം സലീ മിന് ആശുപത്രിയില്‍ വെച്ചുണ്ടായ ദുരനുഭവത്തിന്റെ പശ്ചാത്ത ലത്തിലാണ് സംഘടിപ്പിച്ചത്.താലൂക്ക് ആശുപത്രി പരിസരത്ത് നട ന്ന സമരം സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാ ടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി അധ്യക്ഷത വഹി ച്ചു.യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് വെള്ളപ്പാടം, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഹംസ കെ.യു പ്രസംഗി ച്ചു. ജിഷാര്‍ നെച്ചുള്ളി, സക്കീര്‍ മുല്ലക്കല്‍, സി.കെ സദഖത്തുല്ല, ഷൗക്കത്ത് പുറ്റാനിക്കാട്, മാനു പടുവില്‍, സി.കെ അഫ്‌സല്‍, ഷമീര്‍ വാപ്പു, സജീര്‍ ചങ്ങലീരി തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍ സ്വാഗതവും ട്രഷറര്‍ ഷറ ഫു ചങ്ങ ലീരി നന്ദിയും പറഞ്ഞു.