സിപിഎം ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിവേദനം നല്‍കി
മണ്ണാര്‍ക്കാട്: അലനല്ലൂര്‍ പഞ്ചായത്തിലെ മലയോര മേഖലയായ എട ത്തനാട്ടുകര ഉപ്പുകുളം പ്രദേശത്തേക്ക് കെഎസ്ആര്‍ടിസി സര്‍വീ സ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് സിപിഎം എടത്തനാട്ടുകര ലോ ക്കല്‍ സെക്രട്ടറി പി രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പാലക്കാട് ജി ല്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിവേദനം നല്‍കി.രൂക്ഷമായ യാ ത്രാക്ലേശം അനുഭവിക്കുന്നവരാണ് ചളവ, പൊന്‍പാറ,പിലാച്ചോല, ഉപ്പുകുളം തുടങ്ങിയ മലയോര പ്രദേശങ്ങളില്‍ അധിവസിക്കുന്നവ ര്‍.ഉപ്പുകുളം മേഖലയിലേക്ക് നിലവില്‍ ബസ് സര്‍വീസില്ല. ജീപ്പ്, ഓ ട്ടോ തുടങ്ങിയ സമാന്തര സര്‍വീസാണ് ഇവര്‍ക്ക് യാത്രക്കുള്ള ആ ശ്രയം.മലയോര മേഖലയിലെ വിദ്യാര്‍ത്ഥികളടക്കമുള യാത്രക്കാ ര്‍ക്ക് ബസ് കയറണമെങ്കില്‍ ജീപ്പിലോ ഓട്ടോറിക്ഷയിലോ മൂന്നര കിലോമീറ്ററോളം സഞ്ചരിച്ച് കോട്ടപ്പള്ളയിലേക്ക് എത്തണം.
നിലവില്‍ എടത്തനാട്ടുകര കോട്ടപ്പള്ളയില്‍ നിന്നാണ് മണ്ണാര്‍ക്കാട് വരെ കെഎസ്ആര്‍ടിസിയുടെ സര്‍വീസ് ഉള്ളത്.രാവിലെ 6.45നും 9.10നുമാണ് മണ്ണാര്‍ക്കാട് നിന്നും എടത്തനാട്ടുകരയിലേക്ക് സര്‍വീ സുള്ളത്.രാവിലെ എട്ടു മണിക്കും 10.20നുമാണ് കോട്ടപ്പള്ളയില്‍ നിന്നും മണ്ണാര്‍ക്കാട്ടേക്ക് കെഎസ്ആര്‍ടിസിയുടെ സര്‍വീസുള്ള ത്.വൈകീട്ട് 5മണിക്ക് മണ്ണാര്‍ക്കാട് നിന്നും പുറപ്പെട്ട് എടത്തനാട്ടുക രയിലെത്തുന്ന ബസ് 6.05ന് കോട്ടപ്പള്ളയില്‍ നിന്നും മണ്ണാര്‍ക്കാട്ടേക്ക് പോവും.വിദ്യാസം,തൊഴില്‍,ആശുപത്രി തുടങ്ങിയ ആവശ്യങ്ങള്‍ ക്കെല്ലാം യാത്ര ചെയ്യുന്ന നൂറ്കണക്കിന് ആളുകള്‍ ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ വലയുകയാണ്.യാത്രക്കായുള്ള അധിക ചെലവും ഇതിന് പുറമേ സഹിക്കണം.
ഗതാഗതത്തിന് നല്ല റോഡ് അടക്കമുള്ള സൗകര്യമുണ്ടായിട്ടു പോ ലും ബസ് കയറാന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ട ഗതികേടിലാണ് മല യോരത്തെ ജനങ്ങള്‍.രണ്ട് വര്‍ഷം മുമ്പ് വരെ മണ്ണാര്‍ക്കാട് നിന്നും ചളവയിലേക്ക് വരെ കെഎസ്ആര്‍ടിസിയുടെ സര്‍വീസ് ഉണ്ടായിരു ന്നു.ചളവയില്‍ നിന്നും ആരംഭിച്ച് കോട്ടപ്പള്ള,അലനല്ലൂര്‍ വഴി മണ്ണാ ര്‍ക്കാടെത്തി പാലക്കേട്ടേക്കായിരുന്നു ബസ് സര്‍വീസ് നടത്തിയി രുന്നത്.രാവിലേയും വൈകീട്ടുമായുണ്ടായിരുന്ന ഈ സര്‍വീസ് ജന ങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു.എന്നാല്‍ ഈ സര്‍വീസ് നില ച്ചതോടെ യാത്രക്കാര്‍ പെരുവഴിയിലായി.സ്‌കൂളുകള്‍ തുറന്നതോടെ യാത്രമാര്‍ഗങ്ങളുടെ അപര്യാപ്തത വിദ്യാര്‍ത്ഥികളേയുംവലയ്ക്കുന്നു ണ്ട്.
ഉപ്പുകുളം പ്രദേശത്തേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്ക ണമെന്ന് സിപിഎം ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാ രിനോട് ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ തുടര്‍ച്ചയായാണ് ആവശ്യം ചൂണ്ടിക്കാട്ടി നിവേദനം ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് കൈമാ റുന്നതിനായി മണ്ണാര്‍ക്കാട് ഡിപ്പോ അധികൃര്‍ക്ക് സമര്‍പ്പിച്ചത്. ലോ ക്കല്‍ കമ്മിറ്റി അംഗങ്ങളായ എഎം ബ്രിജേഷ്,ഷമീര്‍ ബാബു,ബ്രാഞ്ച് സെക്രട്ടറി കെ പ്രമോദ്,ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് എം അമീന്‍ എന്നിവര്‍ സംബന്ധിച്ചു.അധികം വൈകാതെ തന്നെ ഉപ്പുകു ളം പ്രദേശത്തേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കുമെന്നാ ണ് സൂചന.