മണ്ണാര്‍ക്കാട്: തെങ്കര ഗ്രാമ പഞ്ചായത്തിലെ മലയോര മേഖലയില്‍ മാസങ്ങളായി തുടരുന്ന കാട്ടാന ശല്ല്യത്തിന് പരിഹാരം കാണാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് ഭരണസമിതി മണ്ണാര്‍ക്കാട് ഡിഎഫ്ഒയ്ക്ക് നിവേദനം നല്‍കി.
തത്തേങ്ങേലം,കരിമ്പന്‍കുന്ന്,മേലാമുറി,മെഴുകുംപാറ,ആനമൂളി തുടങ്ങിയ ജനവാസ കേന്ദ്രങ്ങളില്‍ നാലു മാസക്കാലത്തോളമായി കാട്ടാനകളുടെ ശല്ല്യം അതിരൂക്ഷമാണ്.പതിനാലോളം വരുന്ന കാ ട്ടാനക്കൂട്ടമാണ് നാട് വിറപ്പിക്കുന്നത്.കൃഷിയിടങ്ങളില്‍ നാശം വിത ക്കുന്ന ഇവ വീട്ടുമുറ്റത്ത് വരെ എത്തുന്നതിനാല്‍ ജീവല്‍ഭയത്തോ ടെയാണ് മലയോരഗ്രാമവാസികള്‍ കഴിയുന്നത്. അതിരാവിലെ ജോ ലിക്ക് പോകുന്ന ടാപ്പിങ് തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍, മത്സ്യക ച്ചവടക്കാര്‍ എന്നിവര്‍ക്ക് ഭയം കൂടാതെ സഞ്ചരിക്കാന്‍ വയ്യെന്നായി. പലപ്പോഴും തൊഴിലാളികള്‍ കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍ അക പ്പെടുന്നതും പതിവായി.ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്.നെല്ല്, വാഴ,കവുങ്ങ്,തെങ്ങുള്‍പ്പടെയുള്ള മറ്റുകൃഷികള്‍ക്കെല്ലാം കാട്ടാനക ള്‍ ഭീഷണിയായി മാറി കഴിഞ്ഞു.ഇത് സംബന്ധിച്ച് നിരവധി പരാതി കള്‍ നല്‍കിയിട്ടും ആനക്കൂട്ടത്തെ കാടു കയറ്റുന്നതിനാവശ്യമായ നടപടികള്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
വനംവകുപ്പിന്റെ ആര്‍ആര്‍ടിയോടൊപ്പം ജനകീയ കൂട്ടായ്മങ്ങള്‍ രൂ പീകരിച്ച് കാട്ടാനകളെ കാട് കയറ്റി ജനങ്ങളുടെ ജീവനും സ്വത്തി നും സംരക്ഷണം നല്‍കാന്‍ വനംവകുപ്പ് അടിയന്തര നടപടി സ്വീക രിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്തലി നിവേ ദനത്തില്‍ ആവശ്യപ്പെട്ടു.ആനമൂളി മുതല്‍ തത്തേങ്ങലം വരെയുള്ള വനാതിര്‍ത്തിയോട് ചേര്‍ന്ന് സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കു ക,വനംവകുപ്പിന്റെ കീഴില്‍ പ്രദേശത്ത് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കുക,വന്യമൃഗശല്ല്യം മൂലം കൃഷിക്കാര്‍ക്കുണ്ടായ നാശനഷ്ടത്തിന് അടിയന്തരമായി ധനസഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്തലിയുടെ നേതൃത്വത്തി ലാണ് ഡിഎഫ്ഒ എം കെ സുര്‍ജിത്തിന് നിവേദനം സമര്‍പ്പിച്ചത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു,സ്ഥിരം സമിതി അ ധ്യക്ഷന്‍ എന്‍.മുഹമ്മദ് ഉനൈസ്,വാര്‍ഡ് മെമ്പര്‍മാരായ അനിത, നജ്മുന്നിസ,മേരി ഷിബു,സീനത്ത്,അലി,ഗഫൂര്‍ എന്നിവര്‍ സംബ ന്ധിച്ചു.