കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറ വെള്ളിയാര്‍ പുഴയുടെ തീരത്ത് സ്വകാര്യ തോട്ടത്തില്‍ മറവു ചെയ്ത കാട്ടാനയുടെ ജഡം പുറ ത്തെടുത്ത് വനംവകുപ്പ് മുളകുവള്ളത്തിലുള്ള സര്‍ക്കാര്‍ വനത്തില്‍ സംസ്‌കരിച്ചു.ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി.
വ്യാഴാഴ്ച രാവിലെയോടെയാണ് വനപാലകര്‍ കാട്ടാനയുടെ ജഡം സ്ഥ ലത്ത് നിന്നും നീക്കം ചെയ്യുന്നതിനായ ജെസിബിയുമായി എത്തിയ ത്.വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും നാട്ടുകാരും സ്ഥലത്തെ ത്തിയിരുന്നു.ചുണ്ണാമ്പ്,പഞ്ചസാര,ടയര്‍ തുടങ്ങിയവ കത്തിച്ച് ജഡം സ്ഥലത്ത് തന്നെ സംസ്‌കരിക്കാനായിരുന്നു വനംവകുപ്പിന്റെ നീ ക്കം.എന്നാല്‍ മറ്റൊരിടത്തേക്ക് മാറ്റി സംസ്‌കരിക്കണമെന്ന് രാഷ്ട്രീ യ കക്ഷി നേതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.ഇതേ തുടര്‍ന്നാണ് വൈകീട്ടോടെ മുളകുവള്ളം വനത്തില്‍ ജഡം സംസ്‌കരിച്ചത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വെള്ളിയാര്‍ പുഴയില്‍ തെയ്യക്കുണ്ടിന് സമീപത്തെ മരക്കുറ്റിയില്‍ തടഞ്ഞ് നില്‍ക്കുന്ന തരത്തില്‍ മൂന്ന് വ യസ്സു പ്രായം മതിക്കുന്ന പിടിയാനയുടെ ജഡം കണ്ടെത്തിയത്. വനപാലകര്‍ സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് കരക്കെടുത്ത ജഡം പുഴയോരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സംസ്‌കരി ക്കുകയായിരുന്നു.കനത്ത മഴ പെയ്തതിനാലാണ് ജഡം ഇവിടെ സംസ് കരിച്ചതെന്നായിരുന്നു വനംവകുപ്പിന്റെ വിശദീകരണം. കുടിവെ ള്ളത്തിനും കുളിക്കാനും മറ്റു ആവശ്യങ്ങള്‍ക്കുമായി ആയിരങ്ങള്‍ ആശ്രയിക്കുന്ന പുഴയില്‍ നിന്നും 15 മീറ്റര്‍ മാത്രം അകലെ കാട്ടാന യെ മറവു ചെയ്തതോടെ ജനങ്ങള്‍ ആശങ്കയിലാവുകയായിരുന്നു.
ജഡത്തില്‍ നിന്നുള്ള മാലിന്യം പുഴയിലേക്ക് നീരുറവയിലൂടെ എത്തുമെന്നായിരുന്നു ആശങ്ക.ജഡം മാറ്റി സംസ്‌കരിക്കണമെന്നാ വശ്യപ്പെട്ട് സിപിഎം,ഡിവൈഎഫ്‌ഐ,യൂത്ത് കോണ്‍ഗ്രസ് പ്രവ ര്‍ത്തകരും രംഗത്തെത്തി.യൂത്ത് കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡ ലം കമ്മിറ്റി ഡിഎഫ്ഒ,പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതി യും നല്‍കിയിരുന്നു.അപേക്ഷകള്‍ കണക്കിലെടുത്ത് ജഡം വെ ള്ളിയാറിന്റെ തീരത്ത് നിന്നും നീക്കി സര്‍ക്കാര്‍ വനത്തില്‍ സംസ്‌കരിക്കാന്‍ വനംവകുപ്പ് നടപടി കൈക്കാള്ളുകയായിരുന്നു.
സിപിഎം നേതാവ് പി മനോമോഹനന്‍,ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം,ഷാനിഫ്,റിയാസ് വട്ടത്തൊടി, സന്തോഷ്,അഫ്‌സല്‍,ജാബീര്‍,കുഞ്ഞിപ്പ,സിബത്,യൂത്ത് കോണ്‍ ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത, കോട്ടോപ്പാടം മണ്ഡലം പ്രസിഡന്റ് സിജാദ് അമ്പലപ്പാറ,നിയോജക മണ്ഡലം സെക്രട്ടറിമരായ സുധീര്‍ കാപ്പുപറമ്പ്, ദീപ ഷിന്റോ, ഭാര വാഹികളായ അസീസ് ചേലോക്കോടന്‍,നാഷാദ് ചോലോക്കോടന്‍, ഷിന്റോമോന്‍,കുഞ്ഞിപ്പ തൂമ്പത്ത് എന്നിവര്‍ സ്ഥലത്തെത്തിയി രുന്നു.
തിരുവിഴാംകുന്ന് ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ശശികു മാര്‍,ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ ഗ്രേഡ് യു ജയകൃഷ്ണന്‍,ബീറ്റ് ഫോറ സ്റ്റ് ഓഫീസര്‍മാരായ കെകെ മുഹമ്മദ് സിദ്ദീഖ്,വി സുബ്രഹ്മണ്യന്‍, എം അനീഷ്,പി അബ്ദു,കെഎ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാ ണ് കാട്ടാനയുടെ ജഡം സര്‍ക്കാര്‍ വനത്തില്‍ ദഹിപ്പിച്ചത്.