അഗളി: അട്ടപ്പാടിയില്‍ രണ്ട് ദിവസങ്ങളിലായി വനംവകുപ്പുംസെന്‍ ട്രല്‍ എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ കാഞ്ചാവു തോട്ടം കണ്ടെത്തി നശിപ്പിച്ചു.ഗൊട്ടിയാര്‍കണ്ടി ഭാഗത്ത് വനത്തിനുള്ളില്‍ വാനപുല്ലു ഞാലി,പിശാച്മലയുടെ താഴ് വാര ഭാഗ ങ്ങളിലാണ് പരിശോധന നടത്തിയത്.ഇവിടെ രണ്ട് മാസം വളര്‍ച്ചയു ള്ള 354 ചെടികള്‍ കഞ്ചാവു ചെടികള്‍ കണ്ടെത്തി.47 തടങ്ങളിലായാ ണ്ക ഞ്ചാവ് കൃഷി ചെയ്തിരുന്നത്.സാമ്പികള്‍ ശേഖരിച്ച ശേഷം ബാ ക്കിയുള്ളവ തീയിട്ടു നശിപ്പിച്ചു.വനാന്തര്‍ ഭാഗത്തെ കഞ്ചാവു തോ ട്ടം കണ്ടെത്തുന്നതിന് ഡ്രോണ്‍ ഉള്‍പ്പടെയുള്ള ആധുനിക സജ്ജീകര ണങ്ങള്‍ ഉപയോഗിച്ചാണ് ഇത്തവണ റെയ്ഡ് നടത്തിയത്.അട്ടപ്പാടി റെ യ്ഞ്ച് ഓഫീസര്‍ എന്‍ സുബൈര്‍,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മരാ യ സുബിന്‍ പി,സുരേഷ് കുമാര്‍,എച്ച് നൗഷാദ്,ഫ്‌ളയിംഗ് സ്‌ക്വാഡ് ബിഎഫ്ഒ,സെന്‍ട്രല്‍ എക്‌സൈസ് സൂപ്രണ്ട് സിദ്ധേശ്വരന്‍ എസ്,ഷാ ജി കുര്യാക്കോസ്,ഇന്‍സ്‌പെക്ടര്‍മാരായ വിനീത് ആന്റണി, ബേസി ല്‍ ഫിലിപ്പ്,രവിപ്രസാദ് പിവി എന്നിവര്‍ പങ്കെടുത്തു.